12 വർഷത്തിനിടെ വാങ്കഡെയിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മുംബൈ ഇന്ത്യൻസ് താരമായി സൂര്യകുമാർ യാദവ്
വെള്ളിയാഴ്ച ഐപിഎൽ 2023 ൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മിന്നുന്ന സെഞ്ച്വറി നേടിയതിന് ശേഷം മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ് ആഭ്യന്തര ടി20 സെഞ്ചുറിക്കായുള്ള തന്റെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചു. 49 പന്തിൽ പുറത്താകാതെയുള്ള സെഞ്ച്വറി നേടിയ സ്കൈ എംഐയെ 20 ഓവറിൽ 218 റൺസിലെത്തിച്ചു.
11 ഫോറും ആറ് സിക്സും ഉൾപ്പെടുന്നതാണ് സൂര്യയുടെ ഇന്നിംഗ്സ്. 2014ന് ശേഷം ഒരു എംഐ ബാറ്ററുടെ ആദ്യ സെഞ്ച്വറി കൂടിയാണിത്.12 വർഷത്തിനിടെ വാങ്കഡെയിൽ ഐപിഎൽ സെഞ്ച്വറി നേടുന്ന ആദ്യ എംഐ ബാറ്ററായി.2011ൽ കൊച്ചി ടസ്കേഴ്സ് കേരളയ്ക്കെതിരെ സച്ചിൻ ടെണ്ടുൽക്കർ 66 പന്തിൽ പുറത്താകാതെ 100 റൺസ് നേടിയതിന് ശേഷം ഐപിഎല്ലിൽ വാങ്കഡെ സ്റ്റേഡിയത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ മുംബൈ ഇന്ത്യൻസ് ബാറ്റ്സ്മാൻ കൂടിയാണ് സൂര്യകുമാർ.
ഈ സ്റ്റേഡിയത്തിൽ സെഞ്ചുറി നേടിയ മറ്റൊരു മുംബൈ ഇന്ത്യൻസ് താരമാണ് സനത് ജയസൂര്യ.ആദ്യ 17 പന്തിൽ 22 റൺസ് നേടിയ സ്കൈ കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയതോടെ താരം കത്തിക്കയറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.വെറും 15 പന്തിൽ നിന്നാണ് അദ്ദേഹം സെഞ്ചുറിയിൽ എത്തിയത്.മോഹിത് ശർമ്മ എറിഞ്ഞ 18-ാം ഓവറിൽ ക്രൂരമായ ആക്രമണത്തിന് സാക്ഷ്യം വഹിച്ച സ്കൈ മൂന്ന് ഫോറും ഒരു സിക്സും പറത്തി 20 റൺസ് അടിച്ചെടുത്തു.
#MumbaiIndians grab the win on a night of big hits and outrageous batting!#MIvGT #IPLonJioCinema pic.twitter.com/A8dVkpssPk
— JioCinema (@JioCinema) May 12, 2023
ഇന്നിംഗ്സിന്റെ അവസാന പന്തിൽ സിക്സ് നേടി ബാറ്റർ ആ നാഴികക്കല്ലിൽ എത്തി.ഓറഞ്ച് ക്യാപ് റേസിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച സൂര്യകുമാർ ഇപ്പോൾ 12 ഇന്നിംഗ്സുകളിൽ നിന്ന് 43.55 ശരാശരിയിൽ 479 റൺസ് നേടിയിട്ടുണ്ട്. 11 മത്സരങ്ങളിൽ നിന്ന് 576 റൺസുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസാണ് പട്ടികയിൽ മുന്നിൽ.