ഈ സീസണിലെ ആദ്യ അന്താരാഷ്ട്ര ഇടവേളയിൽ ഇൻ്റർ മിയാമിയുടെ ലയണൽ മെസ്സിക്ക് അർജൻ്റീനയുടെ 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നഷ്ടമാകും.CONMEBOL ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ചിലിയെയും കൊളംബിയയെയും നേരിടാൻ ടീം അർജൻ്റീന സെപ്റ്റംബർ 1 ഞായറാഴ്ച ബ്യൂണസ് ഐറിസിൽ എത്തി.
പരിക്ക് മൂലം വിശ്രമിക്കുന്ന ലയണൽ മെസ്സിക്ക് ഈ മത്സരങ്ങൾ നഷ്ടമാവും. മെസ്സിയുടെ അഭാവത്തിൽ, അർജൻ്റീന ഇതുവരെ തങ്ങളുടെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനെ തിരഞ്ഞെടുത്തിട്ടില്ല.ചിലിക്കും കൊളംബിയക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ലയണൽ മെസ്സിയുടെ അഭാവത്തിൽ അർജൻ്റീനയ്‌ക്കായി ക്യാപ്റ്റൻ്റെ ആംബാൻഡ് ആരാണ് ധരിക്കുന്നതെന്ന ചോദ്യം
ഞായറാഴ്ച ബ്യൂണസ് ഐറിസിൽ എത്തിയ റോഡ്രിഗോ ഡി പോളിനോട് മാധ്യമങ്ങൾ ചോദിച്ചിരുന്നു.
“എനിക്ക് ലഭിച്ച വേഷം ഞാൻ ചെയ്യുന്നു എന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. വർഷങ്ങളായി. ഈ ടീമിലെ ഒരു പ്രധാന കളിക്കാരനായി എനിക്ക് തോന്നുന്നു. അത്രയേയുള്ളൂ എനിക്ക് പറയാൻ കഴിയുന്നത്.ആംബാൻഡ് ലിയോയുടേതാണ്. അത് ധരിക്കുന്നയാൾ അത് താൽക്കാലികമായി ചെയ്യും, കാരണം അവനാണ് ഈ ടീമിൻ്റെ ക്യാപ്റ്റന്” ഡി പോൾ പറഞ്ഞു.യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലെ മുതിർന്ന അംഗങ്ങളിൽ ഒരാളായിരിക്കും ഡി പോൾ.
ഈ മാസം നടക്കുന്ന രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ അർജൻ്റീന മാനേജർ ലയണൽ സ്‌കലോനി പ്രഖ്യാപിചിരുന്നു.നിക്കോളാസ് ടാഗ്ലിയാഫിക്കോയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് മാർക്കോസ് അക്യൂനയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.