ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. 58-ാം മിനിറ്റില്‍ അലാദിന്‍ അജാരെയിലൂടെ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിനെതിരേ 67-ാം മിനിറ്റില്‍ സമനില ഗോളടിച്ച് ഒരിക്കല്‍ക്കൂടി നോഹ സദോയ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി മാറി.
ഗോൾ സ്കോറർ കൂടിയായ നോഹ സദോയിയെയാണ് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തത്. ഇത് അദ്ദേഹത്തിന്റെ ഈ സീസണിലെ രണ്ടാമത്തെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ആണ്.മൂന്ന് അവസരങ്ങൾ സൃഷ്ടിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയപ്പോഴും നോഹ തന്നെയായിരുന്നു മത്സരത്തിലെ താരം. ഈ സീസണിലെ മൂന്നു ഐഎസ്എൽ മത്സരങ്ങളിലും മൊറോക്കൻ ഫോർവേഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യത്തെ വിദേശ സൈനിംഗ് ആയിരുന്നു മൊറോക്കൻ ഫോർവേഡ് .
Only Noah Sadaoui can do this!!! 🤯🤯🤯
— JioCinema (@JioCinema) September 29, 2024
The scores are level, and the drama is heating up! 🔥 Don’t miss a moment 🙌🏻 watch #NEUFCKBFC LIVE now on #JioCinema and #Sports18-3! 👈#ISLonJioCinema #ISLonSports18 #JioCinemaSports #LetsFootball pic.twitter.com/yJZaCp4yQ3
കഴിഞ്ഞ രണ്ട് സീസണുകളിൽ ഗോവ എഫ്സി-യുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച നോഹ സദോയി ആ ഫോം മഞ്ഞ ജേഴ്സിയിലും തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.ഡ്യുറണ്ട് കപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ 6 ഗോളുകൾ നേടിയ നോഹ സദോയ്, ടൂർണമെന്റിന്റെ ഗോൾഡൻ ബൂട്ട് വിന്നർ ആയി മാറിയിരുന്നു. അഡ്രിയാൻ ലൂണ, ജീസസ് ജിമിനെസ് എന്നിവർക്കൊപ്പം ചേർന്ന് നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിന്റെ വേഗത വർദ്ധിപ്പിക്കുകയും, ആക്രമണത്തിന് ചുക്കാൻ പിടിക്കുകയും ചെയ്യും എന്നുതന്നെയാണ് ക്ലബ്ബിന്റെയും ആരാധകരുടെയും പ്രതീക്ഷ.
അങ്ങനെ സംഭവിക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ മികച്ച പ്രകടനം നടത്താൻ സാധിക്കും.ഇന്നലത്തെ മത്സരത്തിലെ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സും നോർത്ത്ഈസ്റ്റ് യുണൈറ്റഡും പോയിന്റ് ടേബിളിൽ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ഒക്ടോബർ 3-ന് നടക്കുന്ന അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഒഡിഷ എഫ്സിയെ നേരിടും.