റൊണാൾഡോയ്ക്ക് പരിക്കേറ്റതിനാൽ അൽ നാസർ ചൈനയിലെ സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചു | Cristiano Ronaldo

ചൈനീസ് ഫുട്ബോൾ ആരാധകർക്ക് അവരുടെ രാജ്യത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നത് കാണാനുള്ള അപൂർവ അവസരം നഷ്ടപ്പെട്ടു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചത്. അൽ നസർ ക്ലബ് അധികൃതർ പ്രസ്താവനയിലാണ് ഇക്കാര്യം അറിയച്ചത്.

ജനുവരി 24 ന് ഷാങ്ഹായ് ഷെൻഹുവയ്‌ക്കെതിരെയും ജനുവരി 28 ന് ഷെജിയാങ്ങിനെയും നേരിടാനായിരുന്നു അൽ നാസർ തീരുമാനിച്ചിരുന്നത്. ഫെബ്രുവരി ഒന്നിന് ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയെ സൗദി അറേബ്യയിൽ വെച്ച് നേരിടുകയും ചെയ്യും.നിലവിലെ സൗദി പ്രോ ലീഗ് നേതാക്കളായ നെയ്മറുടെ അൽ-ഹിലാലിനെയും ഇരു ടീമുകളും കളിക്കും.

ചൈനയിലെ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്ന് റൊണാൾഡോയും വ്യക്തമാക്കി. തനിക്ക് ഇതൊരു വിഷമമുള്ള ദിവസമാണ്. ചില കാര്യങ്ങൾ നാം തീരുമാനിക്കുന്നത് പോലെ നടക്കില്ലെന്നും റൊണാൾഡോ പ്രതികരിച്ചു. മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് ആരാധകർക്ക് തിരികെ നൽകുവാനും സംഘാടകർ തീരുമാനിച്ചു.ഗ്ലോബ് സോക്കർ അവാർഡിൽ മൂന്ന് സമ്മാനങ്ങൾ സ്വീകരിക്കാൻ കഴിഞ്ഞ ആഴ്ച ദുബായിലെത്തിയ റൊണാൾഡോ ഈ ആഴ്ചയുടെ തുടക്കത്തിൽ അൽ-നാസറിന്റെ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

“നിങ്ങൾക്കറിയാവുന്നതുപോലെ ഫുട്ബോളിൽ നിയന്ത്രിക്കാൻ കഴിയാത്ത ചില കാര്യങ്ങൾ ഉണ്ട്. ഞാൻ 22 വർഷമായി ഫുട്ബോൾ കളിച്ചിട്ടുണ്ട്.അധികം പരിക്കുകളില്ലാത്ത ഒരു കളിക്കാരനാണ് ഞാൻ.അൽ-നാസറിനും എനിക്കും പര്യടനം ആസ്വദിക്കാൻ കഴിയാത്തതിനാൽ ശരിക്കും സങ്കടമുണ്ട്.2003/2004 മുതൽ ഞാൻ ചൈനയിലേക്ക് വരുന്നു, അതിനാൽ എനിക്ക് എന്റെ രണ്ടാമത്തെ വീടായി തൊന്നുന്നു.ഞാൻ ഇവിടെ എപ്പോഴും സ്പെഷ്യൽ ആണെന്ന് എനിക്ക് തോന്നി. എനിക്ക് സങ്കടം തോന്നുന്നു. നിങ്ങളും ദുഃഖിതരാണെന്ന് എനിക്കറിയാം, പ്രത്യേകിച്ച് ക്രിസ്റ്റ്യാനോയെ സ്നേഹിക്കുന്ന ആളുകൾ, പക്ഷേ ഞങ്ങൾ ഇത് നല്ല രീതിയിൽ കാണണം”.

“ഞങ്ങൾ ഗെയിം റദ്ദാക്കിയിട്ടില്ല, ഗെയിമിനായി മുന്നോട്ട് പോകാനും ഇവിടെ തിരിച്ചെത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ മടങ്ങിവരും. നിർഭാഗ്യവശാൽ, എനിക്ക് ചില പ്രശ്‌നങ്ങളുണ്ട്, പക്ഷേ ഇത് ഫുട്‌ബോളിന്റെയും എന്റെ ജീവിതത്തിന്റെയും ഭാഗമാണ്.ഞാൻ ഇവിടെയുണ്ട്, ഞാൻ ആരാധകർക്കൊപ്പമുണ്ട്, ഞാൻ ചൈനക്കാർക്കൊപ്പമാണ്.ചൈനക്കാരെ സന്തോഷിപ്പിക്കാൻ ഞങ്ങൾ മടങ്ങിവരും, ഇതാണ് എന്റെ ലക്ഷ്യം. ഞാൻ നിങ്ങൾക്കായി കളിക്കാൻ ആഗ്രഹിക്കുന്നു.ഒരു ഫുട്ബോൾ കളിക്കാരന്റെ സാഹചര്യങ്ങൾ നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”റൊണാൾഡോ പറഞ്ഞു.

cristiano ronaldo
Comments (0)
Add Comment