‘വിനീഷ്യസ് ജൂനിയർ അർഹനായിരുന്നു’ : ബാലൺ ഡി ഓർ പുരസ്‌കാരത്തെ വിമർശിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronald

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് ബാലൺ ഡി ഓർ പുരസ്‌കാരം നൽകാത്തത് “അന്യായമാണ്” എന്ന് അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ റോഡ്രിയാണ് വിനിഷ്യസിനെ മറികടന്ന് പുരസ്‌കാരം സ്വന്തമാക്കിയത്.

റോഡ്രി സിറ്റിയെ തുടർച്ചയായ നാലാമത്തെ പ്രീമിയർ ലീഗ് കിരീടത്തിലേക്കും സ്പെയിനിനെ 2024 യൂറോയിലേക്കും സഹായിച്ചു, ആക്രമണകാരിയായ വിനീഷ്യസ് മാഡ്രിഡിനെ 15-ാമത് ചാമ്പ്യൻസ് ലീഗിലേക്ക് നയിച്ചു.വിനീഷ്യസിൻ്റെ ക്ലബിയ റയൽ മാഡ്രിഡ് പരിപാടി ബഹിഷ്കരിച്ചതിനെ തുടർന്ന് ഈ വർഷത്തെ പാരീസിൽ നടന്ന ചടങ്ങ് വിവാദങ്ങളാൽ മൂടപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം നടന്ന ബെസ്റ്റ് മിഡിൽ ഈസ്റ്റ് പ്ലെയർ അവാർഡ് വേദിയിലാണ് ബാലൺ ദ്യോർ പുരസ്കാരത്തെ ക്രിസ്റ്റ്യാനോ വിമർശിച്ചത്.

തന്റെ അഭിപ്രായത്തിൽ വിനീഷ്യസിന് ബാലൺ ദ്യോർ പുരസ്കാരത്തിന് അർഹതയുണ്ട്. എല്ലാവരുടേയും മുന്നിൽ നിന്നാണ് ഞാനിത് പറയുന്നത്. അവർ പുരസ്കാരം നൽകിയത് റോഡ്രിക്കായിരുന്നു. റോഡ്രിയും പുരസ്കാരം അർഹിച്ചിരുന്നു. പ​​ക്ഷേ വിനീഷ്യസ് ചാമ്പ്യൻസ് ലീഗിൽ കിരീടം നേടുകയും ഫൈനലിൽ ഗോൾ നേടുകയും ചെയ്തിരുന്നു.

“എൻ്റെ അഭിപ്രായത്തിൽ അവൻ സ്വർണ്ണ പന്ത് നേടാൻ യോഗ്യനായിരുന്നു. ഇത് അന്യായമായിരുന്നു, എല്ലാവരുടെയും മുന്നിൽ ഞാനിത് പറയുന്നു.അവർ അത് റോഡ്രിക്ക് നൽകി, അവനും അത് അർഹിക്കുന്നു, പക്ഷേ ഒരു ചാമ്പ്യൻസ് ലീഗ് നേടിയതിനാൽ അവർ അത് വിനീഷ്യസിന് നൽകണമെന്ന് ഞാൻ കരുതുന്നു,” പോർച്ചുഗൽ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.അർജൻ്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി മാത്രമാണ് റൊണാൾഡോയേക്കാൾ കൂടുതൽ ബാലൺ ഡി ഓർ നേടിയത്.100 സ്പെഷ്യലിസ്റ്റ് ജേണലിസ്റ്റുകളുടെ അന്താരാഷ്ട്ര ജൂറി ഷോർട്ട്‌ലിസ്റ്റിൽ നിന്നാണ് ബാലൺ ഡി ഓർ ജേതാവിനെ തിരഞ്ഞെടുക്കുന്നത്.

cristiano ronaldo
Comments (0)
Add Comment