ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ എവേ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകൾ വീതമാണ് നേടിയത്. ബ്ലാസ്റ്റേഴ്സിനായി നോവ സദൂയിയാണ് ഗോൾ നേടിയത്. നാലു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാമതാണ്.
61-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽനിന്നാണ് നോർത്ത് ഈസ്റ്റ് ലീഡ് നേടിയത്.അജാരെയുടെ ബുള്ളറ്റ് ഷോട്ട് ഗോളി സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്നും വലയിൽ കയറി.66ാം മിനിറ്റിൽ നോഹയുടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി.ബോക്സിനു പുറത്തുനിന്ന് മൊറോക്കൻ വിങ്ങറുടെ ഇടം കാൽ ഷോട്ട് വലയിൽ കയറി. നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ താൻ പൂർണ സന്തുഷ്ടനല്ലന്നും, എന്നാൽ അതീവ നിരാശനുമല്ലെന്ന് മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാറെ മത്സര ശേഷം പറഞ്ഞു.
.@bengalurufc and @RGPunjabFC remain the only 2️⃣ unbeaten teams at the end of Matchweek 3️⃣!#NEUKBFC #ISL #LetsFootball | @eastbengal_fc @JioCinema @Sports18 pic.twitter.com/ECwMU320UH
— Indian Super League (@IndSuperLeague) September 29, 2024
ഡിഫൻഡർ അഷീർ അക്തർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അവസാന പത്തു മിനുട്ടിൽ നോർത്ത് ഈസ്റ്റ് പത്തു പെരുമായാണ് കളിച്ചത്.കളിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ആക്രമണാത്മക നീക്കങ്ങൾ സൃഷ്ടിച്ചെങ്കിലും അവരുടെ അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടു.കളിയുടെ അവസാന നിമിഷങ്ങളിൽ തൻ്റെ കളിക്കാർ അവസരങ്ങൾ നഷ്‌ടപ്പെടുത്തിയതിലുള്ള അതൃപ്തിയാണ് സ്റ്റാഹ്രെ പങ്കുവെച്ചത്.തങ്ങളുടെ അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ കൂടുതൽ കൃത്യത പുലർത്താൻ ഹെഡ് കോച്ച് തൻ്റെ കളിക്കാരോട് അഭ്യർത്ഥിച്ചു.
“ഫുട്ബോൾ ഒരു സങ്കീർണ്ണമായ കളിയാണ്. നിങ്ങൾ പല സാഹചര്യങ്ങളും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഞങ്ങൾ വലിയ അവസരങ്ങൾ സൃഷ്ടിച്ചു, പ്രത്യേകിച്ച് കളിയുടെ അവസാനം. ഞങ്ങൾ കൂടുതൽ കൃത്യതയുള്ളവരായിരിക്കണം, ”അദ്ദേഹം മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.”ഞാൻ പൂർണ്ണമായും സന്തുഷ്ടനല്ല, പക്ഷേ അങ്ങേയറ്റം നിരാശനുമല്ല. ഞങ്ങൾ മെച്ചപ്പെടുത്തുന്നു, ഉറച്ചുനിൽക്കുന്നു, പോയിൻ്റുകൾ ശേഖരിക്കുന്നു. ഞങ്ങൾ തുടക്കത്തിലാണ്, പക്ഷേ ഞങ്ങൾ മെച്ചപ്പെടുകയും ശരിയായ പാതയിലാണെന്നും എനിക്ക് തോന്നുന്നു.ചുവപ്പ് കാർഡിന് ശേഷം ഞങ്ങൾ അവസാന ഭാഗം (കളിയുടെ) നിയന്ത്രിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല.” പരിശീലകൻ പറഞ്ഞു.
Only Noah Sadaoui can do this!!! 🤯🤯🤯
— JioCinema (@JioCinema) September 29, 2024
The scores are level, and the drama is heating up! 🔥 Don’t miss a moment 🙌🏻 watch #NEUFCKBFC LIVE now on #JioCinema and #Sports18-3! 👈#ISLonJioCinema #ISLonSports18 #JioCinemaSports #LetsFootball pic.twitter.com/yJZaCp4yQ3
“ഫുട്ബോൾ സങ്കീർണ്ണമായ ഒരു മത്സരമാണ്. അവിടെ ഞങ്ങൾക്ക് പല സാഹചര്യങ്ങളും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഞങ്ങൾ ചില വലിയ അവസരങ്ങൾ സൃഷ്ടിച്ചു, പ്രത്യേകിച്ച് അവസാനഘട്ടത്തിൽ. ഷോട്ട് എടുക്കുന്നതിൽ മാത്രമല്ല ഫിനിഷിംഗിലും കൂടുതൽ കൃത്യതയുള്ളവരായിരിക്കണം” പരിശീലകൻ പറഞ്ഞു.