അൽ നസ്‌റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലിപ്പിക്കാൻ സിനദീൻ സിദാനെത്തുന്നു |Cristiano Ronaldo

സൗദി പ്രൊ ലീഗ് ക്ലബ് അൽ നാസ്സർ അവരുടെ പരിശീലകൻ റൂഡി ഗാർഷ്യയെ പുറത്താക്കിയിരുന്നു. പോയിന്റ് പട്ടികയിൽ താഴെയുള്ള അൽ ഫെയ്ഹയ്‌ക്കെതിരെ അൽ നാസർ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു ഇതിന് പിന്നാലെയാണ് ഗാർഷ്യയെ പുറത്താക്കിയത്.ഈ സമനില അൽ നാസറിന്റെ കിരീട സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്.

ക്രിസ്റ്റിനോ റൊണാൾഡോ അടക്കമുള്ള സൂപ്പർ താരങ്ങളുമായി ഡ്രസിങ് റൂമിലെ ഇടഞ്ഞത് കൊണ്ടാണ് അദ്ദേഹം പുറത്തു പോയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം സിനദീൻ സിദാനെ പരിശീലകനായി നിയമിക്കുന്നതിനുള്ള ശ്രമത്തിലാണ് അൽ നസ്ർ.വമ്പൻ തുകയാണ് സിനദിൻ സിദാനു വേണ്ടി അൽ നസ്ർ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. രണ്ടു സീസണിലേക്കായി 120 മില്യൺ യൂറോ അവർ നൽകാനൊരുക്കമാണ്. യൽ മാഡ്രിഡിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ, സിദാൻ കൂട്ടുകെട്ടിനെ അൽ നസ്‌റിലെത്തിച്ച് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനാണ് അവർ ശ്രമിക്കുന്നത്.

സൗദി ക്ലബ്ബിന്റെ ഓഫറിനോട് ഇതുവരെ സിദാൻ പ്രതികരിച്ചിട്ടില്ല.യൂറോപ്പിൽ നിന്ന് എപ്പോഴും ഓഫറുകൾ ഉണ്ടാകുമെന്നും മാഡ്രിഡിൽ താമസിക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും സിദാൻ പല തവണ പറഞ്ഞിട്ടുണ്ട്. അത്കൊണ്ട് തന്നെ സൗദി പോലെയുള്ള താഴ്ന്ന ലീഗിലേക്ക് പോവാൻ സിദാൻ സമ്മതിക്കുമോ എന്നതാണ് ചോദ്യം.

റൂഡി ഗാർഷ്യയെ പുറത്താക്കിയ ശേഷം അൽ നാസർ ഡിങ്കോ ജെലിസിച്ചിനെ താൽക്കാലിക പരിശീലകനായി നിയമിച്ചു, എന്നാൽ റൊണാൾഡോയെയും സിദാനെയും വീണ്ടും ഒന്നിപ്പിക്കുക എന്നതാണ് സൗദി അറേബ്യൻ ക്ലബിന്റെ ലക്ഷ്യം.

Comments (0)
Add Comment