വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ക്ലബ് 3 ലക്ഷം രൂപ സിഎംഡിആർഎഫിലേക്ക് നൽകി. എറണാകുളം ജില്ല കളക്ടർ എൻ എസ് കെ ഉമേഷ് ഫണ്ട് ഏറ്റു വാങ്ങി.
മലയാളികൾ എല്ലാകാലത്തും ചേർത്തു പിടിച്ചിട്ടുള്ള ഫുട്ബോൾ ക്ലബ്ബ് ആണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സ് എന്നത് കേരള ഫുട്ബോൾ പ്രേമികൾക്ക് ഒരു വികാരം തന്നെയാണ്. ഹോം മത്സരങ്ങളിൽ മാത്രം അല്ല, ഇന്ത്യയിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കുന്ന മത്സരങ്ങളിലും മഞ്ഞപ്പടയുടെ ട്രാവൽ ഫാൻസ് എത്തിച്ചേരാറുണ്ട്.
Manjappada reaffirms its dedication to community welfare with a donation of ₹3 lakhs to the CMDRF for the Wayanad fund. The contribution was officially handed over to the Ernakulam District Collector Shri.NSK Umesh IAS.#Manjappada #ManjappadaCares#WayanadRelief pic.twitter.com/v0wARA3aRz
— Manjappada (@kbfc_manjappada) August 7, 2024
ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന, കേരള ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്ന മനുഷ്യരുടെ കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഈ പ്രവർത്തി അഭിനന്ദനാർഹം തന്നെയാണ്. നേരത്തെ, ഡ്യുറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റിക്ക് എതിരെ 8-0 ത്തിന് നേടിയ വിജയം കേരള ബ്ലാസ്റ്റേഴ്സ് വയനാട് ദുരന്ത ബാധിതർക്ക് ആദരമായി സമർപ്പിച്ചിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ ഉൾപ്പെടെ ഇതിൽ പങ്കുചേർന്നു എന്നതും ശ്രദ്ധേയമായി എടുത്തു പറയേണ്ടതാണ്. മൊറോക്കോൺ ഫോർവേഡ് നോഹ സദൗയ്, ഘാന ഫോർവേഡ് ക്വാമി പെപ്ര തുടങ്ങിയവർ അവരുടെ ഗോൾ നേട്ടങ്ങൾ ആദരമായി സമർപ്പിച്ചിരുന്നു.