നാളെ നടക്കാനിരിക്കുന്ന പെറുവും അർജന്റീനയും തമ്മിലുള്ള പോരാട്ടം അർജന്റീനയുടെ ലോകകപ്പ് യോഗ്യതയുടെ ഈ മാസത്തെ അവസാന മത്സരം ആയിരിക്കും. കഴിഞ്ഞ കളിയിൽ ആദ്യഇലവനിൽ ഇടം പിടിക്കാൻ കഴിയാതെ പോയ ആരാധകരുടെ പ്രിയപ്പെട്ട അർജന്റീന സൂപ്പർതാരം ലിയോ മെസ്സി പെറുവിലെ ടീം ഹോട്ടലിൽ എത്തിയിട്ടുണ്ട് എന്നതാണ് ഇതുവരെ സോഷ്യൽ മീഡിയയിൽ വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പെറുവിയൻ ആരാധകർ വളരെയധികം വലിയ സ്വീകരണം ആയിരുന്നു മെസ്സിക്ക് നൽകിയത്. എല്ലാ ഫുട്ബോൾ പ്രേമികളുടെ ഹൃദയങ്ങളിലേക്കും ,ഒരിക്കലും മായാത്ത വിധത്തിൽ റൊസാരിയോ നഗരത്തിൽ നിന്ന് ജനിച്ചു വന്ന് മെസ്സി തന്റെ സുന്ദരമായ ഇടം കാൽ മായാജാലം തുറന്നുകൊടുക്കുകയായിരുന്നു.ഫുട്ബോൾ ചരിത്രത്തിൽ ഉണ്ടായിരുന്ന റെക്കോർഡുകൾ എല്ലാം ഒന്നൊന്നായി തിരുത്തിക്കൊണ്ട് ലോക ഫുട്ബോളിൽ തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം നേടിയിട്ടും വേൾഡ് കപ്പ് സ്വന്തമായി ഇല്ലാത്തതിൽ വളരെയധികം വിമർശനങ്ങൾ അദ്ദേഹം നേരിട്ടു. എന്നാൽ 2022 ഡിസംബർ 14-ന്, ഖത്തർലോക കപ്പിൽ ഫ്രാൻസിനെ തകർത്തുള്ള അർജന്റീനയുടെ കിരീട നേട്ടത്തോടെ ലോകത്തിനു മുമ്പിൽ ഒന്നും തെളിയിക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭയായി മാറിയിരിക്കുകയാണ് അര്ജന്റീന നായകൻ.അർജന്റീനയുടെ ലോകകപ്പ് പ്രയാണത്തെ സംബന്ധിച്ച് “ഐ ചൂസ് ടു ബിലീവ് “എന്ന സിനിമ ഇറങ്ങുമെന്ന് “ചിക്വി ടാപിയ “അറിയിച്ചതാണ് ഇപ്പോൾ പത്രമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
🚨 BREAKING: Chiqui Tapia has confirmed that on December 14th, the movie “𝐈 𝐜𝐡𝐨𝐨𝐬𝐞 𝐭𝐨 𝐛𝐞𝐥𝐢𝐞𝐯𝐞", about the World Champions and the World Cup will be released in the cinemas. 🏆🎥 pic.twitter.com/2qSOmFjjbz
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 16, 2023
ഖത്തർ ലോകകപ്പിൽ അർജന്റീനിയൻ ദേശീയ ടീമിന്റെ സമർപ്പണത്തിന്റെ എക്സ്ക്ലൂസീവ് ചിത്രങ്ങൾ വെളിപ്പെടുത്തുന്ന സിനിമ യാണ് “ഐ ചൂസ് റ്റു ബിലീവ് ” ഖത്തർ വേൾഡ് കപ്പ് നേടുന്നത് വരെയുള്ള യാത്രയിൽ അർജന്റീന നേരിട്ട ബുദ്ധിമുട്ടുകൾ എല്ലാം വ്യക്തമാക്കുന്ന ഒരു സിനിമയായിരിക്കും “ഐ ചൂസ് റ്റു ബിലീവ് “ബിലീവ് എന്നതാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ നിലവിലെ പ്രസിഡണ്ടായ ‘ക്ലോഡിയോ ഫാബിയൻ ടാപ്പിയ ‘ അറിയിച്ചത്.