ആവേശകരമായ പോരാട്ടത്തിൽ എഫ്സി സിൻസിനാറ്റിയെ കീഴടക്കി യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു മയാമിയുടെ തകർപ്പൻ ജയം(3-4).പിന്നിൽ നിന്നും തിരിച്ചടിച്ചാണ് മയാമി വിജയം നേടിയത്. സൂപ്പർ താരം ലയണൽ മെസ്സി ഇരട്ട അസിസ്റ്റുമായി മിന്നുന്ന പ്രകടനം പുറത്തെടുത്തു.
മത്സരത്തിന്റെ 20 ആം മിനുട്ടിലാണ് എഫ്സി സിൻസിനാറ്റി ആദ്യ ഗോൾ നേടുന്നത്.ലൂസിയാനോ അക്കോസ്റ്റയാണ് സിൻസിനാറ്റിയുടെ സ്കോറിംഗ് തുറന്നത്.ലയണൽ മെസ്സി ക്ലബ്ബിൽ ചേർന്നതിന് ശേഷം ഇതാദ്യമായാണ് ഇന്റർ മിയാമി മത്സരത്തിൽ ആദ്യ ഗോൾ നേടാത്തത്. തൊട്ടടുത്ത മിനുട്ടിൽ മയാമിക്ക് സാമ്നയിലെ നേടാനുള്ള അവസരം ലഭിച്ചെങ്കിലും ഡീഗോ ഗോമസിന്റെ ടൈറ്റ് ആംഗിൾ ഷോട്ട് അലക് കാൻ സേവ് ചെയ്തു.
ലയണൽ മെസ്സിയെ മാർക്ക് ചെയ്യുന്നതിൽ എഫ്സി സിൻസിനാറ്റി വിജയിച്ചതോടെ മയാമിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാതെയായി.ആദ്യ പകുതിയിൽ മെസ്സിൽ 23 ടച്ചുകൾ മാത്രമാണ് ഉണ്ടായത്. 53 ആം മിനുട്ടിൽ ബോക്സിനു അരികിൽ നിന്നും ബ്രാൻഡൻ വാസ്ക്വസ് നേടിയ തകർപ്പൻ ഗോളിൽ സിൻസിനാറ്റി രണ്ടമത്തെ ഗോൾ നേടി. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത മയാമി 68 ആം മിനുട്ടിൽ ഒരു ഗോൾ മടക്കി. ഇടതു വിങ്ങിൽ നിന്നും മെസ്സിയെടുത്ത ഫ്രീകിക്ക് കാമ്പാന മികച്ചൊരു ഹെഡ്ഡറിലൂടെ വലയിലാക്കി. മത്സരം മിയാമിയിൽ നിന്നും കൈവിട്ടു പോവുമെന്ന് തോന്നിച്ച സമയത്ത് ലയണൽ മെസ്സി കാമ്പാന കൂട്ടുകെട്ട് രക്ഷകരായി എത്തി.
ഇഞ്ചുറി ടൈമിൽ മെസ്സി കൊടുത്ത മനോഹരമായ ക്രോസ്സ് ഹെഡ്ഡറിലൂടെ കാമ്പാന സിൻസിനാറ്റി വലയിലാക്കി മത്സരം സമനിലയിലാക്കി. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു. എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ മയാമി ലീഡ് നേടി ,ബെഞ്ചി ക്രെമാഷിയുടെ പാസിൽ നിന്നും ജോസെഫ് മാർട്ടിനെസ് ആണ് ഗോൾ നേടിയത്. എന്നാൽ 114 ആം മിനുട്ടിൽ യുയ കുബ നേടിയ ഗോളിൽ സിൻസിനാറ്റി മസ്ലരം 3 -3 ആക്കി.അതോടെ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു.