മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിലുള്ള തന്റെ സൈനിങ്ങിനു ശേഷം അമേരിക്കൻ ക്ലബ്ബിനു വേണ്ടിയുള്ള ഇന്റർമിയാമി ജേഴ്സിയിലെ അരങ്ങേറ്റ മത്സരം കളിക്കാൻ ഒരുങ്ങുകയാണ് സൂപ്പർതാരമായ ലിയോ മെസ്സി. ഇന്ത്യൻ സമയം നാളെ പുലർച്ച 5:30ന് നടക്കുന്ന ലീഗ് കപ്പ് മത്സരത്തിലാണ് മെസ്സിയുടെ അരങ്ങേറ്റം ആരാധകർ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ലിയോ മെസ്സിയുടെയും മുൻ ബാഴ്സലോണ താരവും ലിയോ മെസ്സിയുടെ സഹതാരവും ആയിരുന്ന സെർജിയോ ബുസ്കറ്റ്സിന്റേയും സൈനിങ്ങും പ്രസന്റേഷനും ഇന്റർമിയാമി ഒഫീഷ്യലായി നടത്തിയത്. തുടർന്ന് ഇരു താരങ്ങളും ഇന്റർമിയാമി ടീമിനോടൊപ്പമുള്ള പരിശീലനവും ആരംഭിച്ചിരുന്നു.
ഇന്ത്യൻ സമയം നാളെ പുലർച്ച നടക്കുന്ന മത്സരത്തിൽ മെക്സിക്കോ സിറ്റിയിൽ നിന്നുമുള്ള ക്രൂസ് അസൂൾ ക്ലബ്ബാണ് ലിയോ മെസ്സിയുടെയും ഇന്റർമിയാമിയുടെയും എതിരാളികൾ. ലീഗ് കപ്പിലെ ഗ്രൂപ്പ് J യിലെ മൂന്ന് മത്സരങ്ങളിൽ നാളെ ഇന്റർമിയാമിയുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുന്നത്. സ്വന്തം ആരാധകർക്ക് മുന്നിൽ ഇന്റർമിയാമി ജേഴ്സിയിലെ ആദ്യ അരങ്ങേറ്റം കുറിക്കാം എന്നാണ് ലിയോ മെസ്സിയും സെർജിയോ ബുസ്ക്കറ്റ്സും പ്രതീക്ഷിക്കുന്നത്.
Lionel Messi and Sergio Busquets are all smiles in their first Inter Miami training session ❤️ pic.twitter.com/xvXW1syB6O
— ESPN FC (@ESPNFC) July 18, 2023
ഈ മത്സരത്തിന് മുമ്പായുള്ള പരിശീലന സെഷനുകളിൽ സെർജോ ബുസ്കറ്റ്സും പങ്കെടുത്തിട്ടുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനെ ലീഗ് ചാമ്പ്യന്മാർ ആക്കി ക്ലബ്ബ് വിട്ട അർജന്റീന നായകൻ ലിയോ മെസ്സിയെ ഫ്രീ ട്രാൻസ്ഫറിലൂടെ ഇന്റർ മിയാമി സ്വന്തമാക്കുകയായിരുന്നു. ഇന്റർമിയാമിയുടെ മത്സരം ലൈവ് കാണാനുള്ള ലിങ്കുകൾ മെസ്സി ഫാൻസ് കേരളയുടെ ടെലിഗ്രാം ചാനലിൽ കൊടുത്തിട്ടുണ്ട്.
Lionel Messi with his Inter Miami team mates! Via MLS.pic.twitter.com/4fizjj0ol0
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) July 18, 2023