ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനത്തിൽ ആരെല്ലാം കേരള ബ്ലാസ്റ്റേഴ്സിലെത്തും ? | Kerala Blasters

ഇന്ത്യയിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനമായ ഇന്ന് വലിയ നീക്കങ്ങൾ നടക്കാനുള്ള സാധ്യതകൾ കൂടുതലാണ്. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനമായ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ താരങ്ങളെ ടീമിലെത്തിക്കനുള്ള സാധ്യതയുണ്ട്.കഴിഞ്ഞ ദിവസം സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിമെനെസ് നുനെസിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.

ബംഗളൂരു എഫ്സിയുടെ റൈറ്റ് ബാക്ക് പൊസിഷൻ കളിക്കുന്ന നംഗ്യാൽ ബൂട്ടിയക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു എന്നത് ഇന്നലെ തന്നെ സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. 25കാരനായ ഈ താരത്തെ ബംഗളൂരു ബ്ലാസ്റ്റേഴ്സിന് കൈമാറാൻ തയ്യാറാകുമോ എന്നുള്ളതൊക്കെ കാത്തിരുന്ന കാണേണ്ട കാര്യമാണ്.ഇതിനുപുറമേ രണ്ട് ഇന്ത്യൻ താരങ്ങളെ കൂടി എത്തിക്കാനുള്ള ശ്രമങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഐ ലീഗ് ക്ലബായ ഷില്ലോങ്‌ ലജോങ്ങിന്റെ രണ്ട് താരങ്ങളെ സ്വന്തമാക്കാൻ ആണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.

ഹാർഡി ക്ലിഫ് നോങ്ബ്രി,ഫ്രാങ്ക്കി ബുവാം എന്നി താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.അതേസമയം, ഘാന ഫോർവേഡ് ക്വാമി പെപ്രയെ കേരള ബ്ലാസ്റ്റേഴ്‌സ് ലോണിൽ വിടാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഒന്നിലധികം സോഴ്സുകൾ റിപ്പോർട്ട് ചെയ്തത് പ്രകാരം, പെപ്രയെ 2024/25 ഐഎസ്എൽ സ്ക്വാഡിൽ ഉൾപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സ് താൽപര്യപ്പെടുന്നില്ല.

അതേസമയം, ഓസ്ട്രേലിയൻ ഫോർവേഡ് ജോഷ്വാ സൊറ്റീരിയോയെയും റിലീസ് ചെയ്ത്, ഒരു വിദേശ താരത്തെ കൂടി ട്രാൻസ്ഫർ ഡെഡ്ലൈനിൽ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യും എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരങ്ങളായ പ്രീതം കോട്ടൽ, പ്രഭീർ ദാസ് എന്നിവരുടെ ഭാവിയുടെ കാര്യത്തിലും അവസാന ട്രാൻസ്ഫർ ദിനം നിർണായകമാകും.

kerala blasters
Comments (0)
Add Comment