ലോകഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോ മെസ്സിയും കൂടി ചേർന്ന് ആരാധകരെ ത്രസിപ്പിക്കുന്ന ഒരു കാലഘട്ടം സൃഷ്ടിച്ചു, കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലയളവിൽ ഫുട്ബോൾ ലോകം തങ്ങളുടേതാക്കി മാറ്റിയ ഈ രണ്ട് സൂപ്പർ താരങ്ങളും നിലവിൽ യൂറോപ്പിൽ ഇല്ല എന്നത് സങ്കടകരമായ വാർത്തയാണ്.
എന്നാൽ ഇവരിൽ ആരാണ് മികച്ചത് എന്നും എക്കാലത്തെയും മികച്ച താരം ആരാണെന്ന് എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും ഫുട്ബോൾ ലോകത്തും ആരാധകർക്കിടയിലും സജീവമാണ്. നേടിയ ഗോളുകളുടെയും കിരീടങ്ങളുടെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ ആരാണ് മികച്ചത് എന്ന് തരംതിരിക്കുന്നവരാണ് ആരാധകരിൽ ഭൂരിഭാഗം പേരും.
എന്നാൽ സയൻസിലൂടെ ആരാണ് മികച്ചത് എന്ന് വെളിപ്പെടുത്തുകയാണ് ലീവർപൂളിലെ സയൻസ് റിസർച്ചിലെ ഡയറക്ടറായ ഡോക്ടർ ഗ്രഹാം. ഷെൽട്ടൻഹാം സയൻസ് ഫെസ്റ്റിവൽ പരിപാടിക്കിടെയാണ് ഡോക്ടർ ഗ്രഹാം ശാസ്ത്രീയമായി അന്വേഷിച്ച് കണ്ടുപിടിച്ച ഉത്തരം വെളിപ്പെടുത്തിയത്.
“മെസ്സിയാണ് മികച്ചത്. ഇവർ തമ്മിലുള്ള വിത്യാസം എന്തെന്നാൽ ലിയോ മെസ്സി ഒരു വേൾഡ് ക്ലാസ്സ് അറ്റാക്കിങ് മിഡ്ഫീൽഡറാണ്, തന്റെ സഹതാരങ്ങൾക്ക് അവസരം സൃഷ്ടിച്ച് നൽകുന്ന ലിയോ മെസ്സി ഗോളടിക്കുന്നതിലും മികച്ചതാണ്. ലിയോ മെസ്സി രണ്ട് കാര്യങ്ങൾ ബ്രില്ലിന്റ് ആയി ചെയ്യുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു കാര്യം മാത്രം ബ്രില്ലിന്റ് ആയി ചെയ്യുന്നു.” – ഡോക്ടർ ഗ്രഹാം പറഞ്ഞു.
The GOAT debate has been settled… by science 👀
— GOAL News (@GoalNews) June 8, 2023
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോ മെസ്സി യുഗത്തിന് ശേഷം ഇനി എംബാപ്പേ, ഹാലൻഡ് കാലഘട്ടമാണ് വരാൻ പോകുന്നതെന്ന് പറഞ്ഞ അദ്ദേഹം നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം ആരാണെന്ന് കൂടി വെളിപ്പെടുത്തിയിട്ടുണ്ട്. പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപെയാണ് നിലവിൽ ഏറ്റവും മികച്ച താരം എന്നാണ് ഡോക്ടർ ഗ്രഹാം പറഞ്ഞത്.