‘ഫ്രീ പലസ്തീൻ’ ടീ ഷർട്ട് ധരിച്ച് ലോകകപ്പ് ഫൈനലിനിടെ പിച്ചിൽ അതിക്രമിച്ചു കയറി |World Cup 2023

കനത്ത സുരക്ഷാക്രമീകരണങ്ങൾക്കിടയിലും ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്ന് പിച്ച് ഇൻവെഡർ. ലോകകപ്പ് ഫൈനലിൽ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന്റെ ഇന്ത്യയുടെ ബാറ്റിങ്ങിനിടയിൽ പതിനാലാം ഓവറിലാണ് അനിഷ്ട സംഭവം അരങ്ങേറിയത്.മത്സരം നടന്നുകൊണ്ടിരിക്കെ ഗ്രൗണ്ടിലേക്ക് കാണികളില്‍ ഒരാള്‍ ഓടിയെത്തി. ‘ഫ്രീ പലസ്തീന്‍’ ഷര്‍ട്ടും ധരിച്ചാണ് അയാള്‍ പിച്ചിലേക്കിക്കെത്തിയത്.

പിച്ച് ഇൻവെഡർ വിഐപി ബോക്സിൽ എങ്ങനെ എത്തിയെന്ന് അന്വേഷിച്ചുവരികയാണ് എന്നാണ് റിപ്പോർട്ടുകൾ. പിച്ചൻ ഇൻവേഡറുടെ സന്ദേശം കൃത്യമായിരുന്നു, ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന ആക്രമണത്തിനെതിരെയാണ് അയാൾ പ്രതികരിക്കാൻ ശ്രമിച്ചത്..പിച്ച് അധിനിവേശക്കാരൻ – ഫലസ്തീനെ പിന്തുണച്ച്, ഒരു വെള്ള ടീഷർട്ടും ചുവന്ന ഷോർട്ട്സും ധരിച്ച് – ടീം ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയുടെ അടുത്തേക്ക് നടന്നു, സുരക്ഷാ അധികാരികളുടെ പിടിയിലാകുന്നതിന് മുമ്പ് കോഹ്ലിയെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തു

ചുവന്ന ഷോർട്ട്സ് ധരിച്ച ആ മനുഷ്യൻ, മുൻവശത്ത് ‘പലസ്തീനെ ബോംബിടുന്നത് നിർത്തുക’ എന്ന സന്ദേശവും പിന്നിൽ ‘പലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന സന്ദേശമുള്ള വെള്ള ടീ ഷർട്ടും ധരിച്ചിരുന്നു. പലസ്തീന്റെ നിറത്തിലുള്ള മുഖംമൂടിയും ധരിച്ചിരുന്നു.അഹമ്മദാബാദിലെ പിച്ചിൽ അതിക്രമിച്ചു കയറിയ ഇയാൾ മഴവില്ല് പതാകയും വഹിച്ചിരുന്നു. സുരക്ഷാ വീഴ്ചയുടെ പേരിൽ ഇയാളെ ഉടൻ പിടികൂടി കസ്റ്റഡിയിലെടുത്തു

ശ്രേയസ് പുറത്തായതിന് ശേഷം 14-ാം ഓവറിലായിരുന്നു സംഭവം. ആഡം സാംപയുടെ മൂന്ന് പന്തുകള്‍ കോലി-രാഹുല്‍ സഖ്യം നേരിട്ടു. നാലാം പന്തിന് മുമ്പാണ് പലസ്തീന്‍ പിന്തുണയുമായി കാണികളിലൊരാള്‍ ഗ്രൗണ്ടിലെത്തിയത്. ക്രീസിലുണ്ടായിരുന്ന കോലിയുടെ തോളത്ത് അയാള്‍ കയ്യിടുകയും ചെയ്തു. കോലി ഒഴിഞ്ഞുമാറുകയായിരുന്നു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി അയാളെ പിടിച്ചുമാറ്റി.

Comments (0)
Add Comment