നോർത്ത് ലണ്ടനിൽ നടന്ന കാരബാവോ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയവുമായി ടോട്ടൻഹാം ഹോട്‌സ്‌പർ.ഈ വിജയം ടോട്ടൻഹാമിനെ ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിച്ചു.സതാംപ്ടണിനെ 1-0 ന് തോൽപ്പിച്ച ടീമിൽ സിറ്റി ഏഴ് മാറ്റങ്ങൾ വരുത്തിയാണ് ടോട്ടൻഹാമിനെ നേരിടാൻ ഇറങ്ങിയത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ ജർമ്മൻ സ്‌ട്രൈക്കർ ടിമോ വെർണർ നേടിയ ഗോളിൽ ടോട്ടൻഹാം മുന്നിലെത്തി.25-ാം മിനിറ്റിൽ പേപ്പ് മാറ്റർ സാർ ടോട്ടൻഹാമിന്റെ രണ്ടാം ഗോളും നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സാവിഞ്ഞോയുടെ ക്രോസിൽ മാത്യൂസ് ന്യൂനസ് സിറ്റിക്കായി ഒരു ഗോൾ മടക്കി.
Savinho was in tears as he was stretchered off for Man City vs. Tottenham with an injury. pic.twitter.com/36r0Z4OK0a
— ESPN FC (@ESPNFC) October 30, 2024
പ്രെസ്റ്റൺ നോർത്ത് എൻഡിനെ 3-0ന് തോൽപ്പിച്ച് ആഴ്സണൽ EFL കപ്പ് ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഡീപ്‌ഡെയ്‌ലിൽ നടന്ന മത്സരത്തിൽ 24 മിനിറ്റിനുശേഷം ജാക്കൂബ് കിവിയോറിൻ്റെ അസിസ്റ്റ് മുതലാക്കി ഗബ്രിയേൽ ജീസസ് ആദ്യം സ്‌കോർ ചെയ്തു. ഒമ്പത് മിനിറ്റിനുള്ളിൽ ഏഥാൻ നവാനേരി രണ്ടാം ഗോൾ നേടി.ഹാഫ്ടൈമിന് ശേഷം കിവിയോർ മറ്റൊരു അസിസ്റ്റ് നൽകുകയും കൈ ഹാവേർട്സ് ഗോൾ നേടുകയും ചെയ്തു.
മറ്റൊരു മത്സരത്തിൽ ലിവർപൂൾ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബ്രൈറ്റനെ പരാജയപ്പെടുത്തി. വിജയത്തോടെ ലിവർപൂൾ കാരബാവോ കപ്പ് ക്വാർട്ടറിൽ കടന്നു.അമെക്‌സ് സ്റ്റേഡിയത്തിൽ 46, 63 മിനിറ്റുകളിൽ നെതർലൻഡ്‌സ് ഇൻ്റർനാഷണൽ കോഡി ഗാക്‌പോ ഗോൾ നേടിയത്. 81 ആം മിനുട്ടിൽ സൈമൺ അഡിംഗ്രയിലൂടെ ബ്രൈറ്റൺ ഒരു ഗോൾ മടക്കി. 85 ആം മിനുട്ടിൽ ലൂയിസ് ഡിയാസ് ലിവർപൂളിന്റെ മൂന്നാം ഗോൾ നേടി.90-ൽ താരിഖ് ലാംപ്‌റ്റെ ബ്രൈറ്റൻ്റെ രണ്ടാം ഗോൾ നേടിയെങ്കിലും ലിവർപൂൾ പിടിച്ചുനിന്നു.ലിവർപൂൾ 10 തവണ ലീഗ് കപ്പ് നേടിയിട്ടുണ്ട്, ഏറ്റവും ഒടുവിൽ കഴിഞ്ഞ സീസണിൽ ഫൈനലിൽ ചെൽസിയെ പരാജയപ്പെടുത്തി.
The EFL Cup quarterfinals are set ⚔️
— B/R Football (@brfootball) October 30, 2024
Tottenham vs. Man Utd
Southampton vs. Liverpool
Arsenal vs. Crystal Palace
Newcastle vs. Brentford pic.twitter.com/OVxzsbBtO7
മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ചെൽസിയെ 2-0 ന് തോൽപ്പിച്ച് മത്സരത്തിൻ്റെ ക്വാർട്ടർ ഫൈനലിൽ ഇടം നേടി.സെൻ്റ് ജെയിംസ് പാർക്കിൽ 23 മിനിറ്റിനുള്ളിൽ അലക്‌സാണ്ടർ ഇസക്കിലൂടെ ലീഡ് നേടിയ ആതിഥേയർ, തൊട്ടുപിന്നാലെ ചെൽസിയുടെ ആക്‌സൽ ഡിസാസി സെൽഫ് ഗോളിനായി പന്ത് സ്വന്തം വലയിലാക്കിയതോടെ ലീഡ് ഇരട്ടിയായി.1955 ന് ശേഷം ക്ലബ് ആദ്യ പ്രധാന ട്രോഫി നേടാനുള്ള ഒരുക്കത്തിലാണ് ന്യൂകാസിൽ ആരാധകർ.