ഇന്ത്യൻ സൂപ്പർ ലീഗിൽ 2024 -2025 +സീസണിലെ ആര് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 8 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് . രണ്ടു വീതം ജയവും തോൽവിയും സമനിലയും കേരള ബ്ലാസ്റ്റേഴ്‌സ് നേടി. നവംബർ മൂന്നു ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
പരിശീലകനായി സ്വീഡൻ താരം മൈക്കിൽ സ്റ്റാഹ്രെ എത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ കളിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും അത് ഫലങ്ങളമായി മാറ്റാൻ സാധിച്ചില്ല. കഴിഞ്ഞ മത്സരത്തിൽ ബെംഗളുരുവിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വ്യ്കതികത പിഴവുകൾ മൂലം തോൽക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി.കഴിഞ്ഞ സീസണിൽ താരതമ്യേനെ മോശം പ്രകടനം നടത്തിയ ചില കളിക്കാർ മൈക്കിൽ സ്റ്റാഹ്രെയുടെ കീഴിൽ ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്നത് കാണാൻ സാധിച്ചു.കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ഘാന ഇന്റർനാഷണൽ ക്വാമി പെപ്രക്ക് പരിക്കും ഫോമ ഔട്ടും മൂലം പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല.
താരത്തെ ഒഴിവാക്കാൻ ഒരുങ്ങുന്നു എന്ന റിപോർട്ടുകൾ പുറത്ത് വരികയും ചെയ്തിരുന്നു. എന്നാൽ മൈക്കിൽ സ്റ്റാഹ്രെ പരിശീലകനായി എത്തിയതോടെ പെപ്രയുടെ ഭാഗ്യവും വന്നു എന്നുവേണം പറയാൻ.കഴിഞ്ഞ സീസണിൽ കളിച്ച 13 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയത്. 5 ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയത് ഉൾപ്പെടെ, ഈ സീസണിൽ ഇതുവരെ അദ്ദേഹം 9 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ കഴിഞ്ഞു.പരിശീലകൻ പെപ്ര പലപ്പോഴും പകരക്കാരനായാണ് ഉപയോഗിക്കുന്നത്.ഇതുപോലെ മൈക്കിൽ സ്റ്റാഹ്രെക്ക് കീഴിൽ മൈതാനത്ത് മികച്ച രൂപാന്തരം നടത്തിയ ഒരു താരമാണ് നവോച്ച സിംഗ്.
കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ മഞ്ഞപ്പടക്ക് വേണ്ടി കളിച്ച ഇദ്ദേഹം, മൈക്കിൽ സ്റ്റാഹ്രെ പെർമനന്റ് സൈൻ ചെയ്ത ആദ്യഘട്ട കളിക്കാരിൽ ഒരാളാണ്. സൂപ്പർ പെർഫോമൻസ് ആണ് ഈ ലെഫ്റ്റ് ബാക്ക് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോൾ, മൈക്കിൽ സ്റ്റാഹ്രെക്ക് കീഴിൽ സെന്റർ ബാക്ക് പ്രീതം കോട്ടലും മികച്ച നിലവാരം പുലർത്തുന്നു. കഴിഞ്ഞ സീസണിൽ മോഹൻബഗാനിൽ നിന്നും എത്തിയ ഡിഫെൻഡർക്ക് ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ അത്ര മികച്ച സമയം ആയിരുന്നില്ല.