പിഎസ്ജിയുടെ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിനുശേഷം പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ പരിശീലകസ്ഥാനത്തേക്ക് ആയിരുന്നു തോമസ് ടുഷൽ എത്തിയിരുന്നത്.കുറഞ്ഞ മാസങ്ങൾ കൊണ്ട് തന്നെ ചെൽസിക്ക് ഒരു യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സമ്മാനിക്കാൻ ടുഷലിന് സാധിച്ചിരുന്നു. പക്ഷേ അധികകാലം ഒന്നും ചെൽസിയിൽ തുടരാൻ ഈ പരിശീലകന് കഴിഞ്ഞില്ല.
കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ഈ ജർമൻ പരിശീലകനെ ചെൽസി പുറത്താക്കിയത്. പിന്നീട് ബ്രയിറ്റന്റെ പരിശീലകനായ ഗ്രഹാം പോട്ടർ ചെൽസിയുടെ പരിശീലക സ്ഥാനത്തേക്ക് എത്തി. പക്ഷേ സമീപകാലത്തെ ഏറ്റവും മോശം സമയത്തിലൂടെയാണ് ചെൽസി ഇപ്പോൾ കടന്നു പോകുന്നത്. അവസാനമായി കളിച്ച എട്ടുമത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ചെൽസിക്ക് വിജയിക്കാൻ സാധിച്ചിട്ടുള്ളത്.
ചെൽസിയുടെ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിനുശേഷം ഇതുവരെ മറ്റൊരു ക്ലബ്ബിന്റെയും പരിശീലക വേഷം ടുഷൽ അണിഞ്ഞിട്ടില്ല.പക്ഷേ ഇപ്പോൾ ക്ലബ്ബ് ഫുട്ബോൾ മേഖലയിലേക്ക് തിരിച്ചെത്താൻ ടുഷൽ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തന്നെ അദ്ദേഹം തിരിച്ചെത്തും എന്ന സൂചനകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈവനിംഗ് സ്റ്റാൻഡേർഡ് എന്ന മീഡിയയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. അതായത് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്താനുള്ള സന്നദ്ധത ഇപ്പോൾ ടുഷൽ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.അന്റോണിയോ കോന്റെയെ ക്ലബ്ബ് പുറത്താക്കുകയാണെങ്കിൽ ആ സ്ഥാനത്തേക്ക് തോമസ് ടുഷൽ എത്തിയേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.
Thomas Tuchel ‘is interested in taking over at Tottenham if Antonio Conte leaves’ https://t.co/KloIpJesS5
— MailOnline Sport (@MailSport) January 18, 2023
പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്താണ് നിലവിൽ സ്പർസ് ഉള്ളത്.കോന്റെയുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.കൂടാതെ മറ്റുള്ള ക്ലബ്ബുകളുടെ ഓഫറുകൾ കേൾക്കാനും ടുഷൽ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തന്നെ അദ്ദേഹം എത്താനുള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്.