അർജന്റീനയുടെ വേൾഡ് കപ്പ് ജേതാവായ സൂപ്പർ താരം പൌലോ ഡിബാല ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ എത്തുമെന്ന് തരത്തിൽ ട്രാൻസ്ഫർ വാർത്തകൾ പുറത്ത് വരുന്നുണ്ട്. പുതിയ പരിശീലകനായി മൗറിസിയോ പോചെറ്റിനോ വന്നതിന് പിന്നാലെ ചെൽസി ഡിബാലയെ ടീമിലെത്തിക്കാനുള്ള സാധ്യതകൾ അന്വേഷിച്ചിരുന്നു.
പൌലോ ഡിബാലയുടെ ചെൽസി ട്രാൻസ്ഫർ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ചെൽസിയുടെ ബ്രസീലിയൻ താരമായ തിയാഗോ സിൽവ. പൌലോ ഡിബാല ചെൽസിയിൽ വരണമെന്ന് തന്നെയാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണമെന്നായിരുന്നു സിൽവയുടെ മറുപടി.
“പൌലോ ഡിബാലയെ ഞാൻ ഇവിടെ കണ്ടിരുന്നു, അവൻ ചെൽസിയിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ഡിബാലയുമായി സംസാരിച്ചിരുന്നു, ചെൽസിയിൽ വരുന്നുണ്ടോ എന്നെല്ലാം ചോദിച്ചിരുന്നു. പൌലോ ഡിബാല ഒരു വേൾഡ് ക്ലാസ്സ് താരമാണ്. ഡിബാലക്കൊപ്പം കളിക്കാൻ കഴിയുന്നതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. ഡിബാല വരികയാണെങ്കിൽ അതൊരു ഗംഭീര സൈനിങായിരിക്കും. എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കികാണാം.” – തിയാഗോ സിൽവ പറഞ്ഞു.
🚨 Thiago Silva: “I saw Paulo Dybala here, they talk about him at Chelsea. I hope he arrives. I’ve talked with him and asked him if he is coming. He is a world class player.” @SkySport @AmalaTV_ 🗣️🔵🏴 pic.twitter.com/UHsJZEn7JX
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 9, 2023
പൌലോ ഡിബാല ഈയിടെ ഇംഗ്ലണ്ടിൽ പോയ ചിത്രങ്ങളും മറ്റും പുറത്ത് വന്നതിന് പിന്നാലെ ചെൽസി ട്രാൻസ്ഫർ ചർച്ചകൾക്ക് വേണ്ടി പോയതാണ് എന്നൊരു റൂമർ പുറത്ത് വന്നിരുന്നു. പക്ഷെ ഡിബാല മറ്റൊരു ആവശ്യത്തിനു വേണ്ടിയാണ് ഇംഗ്ലണ്ടിൽ പോയത്. ട്രാൻസ്ഫർ വിൻഡോ ഇപ്പോഴും ഓപ്പൺ ആയതിനാൽ ഡിബാലയുടെ ഭാവി സംബന്ധിച്ച് വ്യക്തമായിട്ടില്ല.