ഈ സീസണിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്വീഡിഷ് പരിശീലകൻ മൈക്കിൾ സ്ടാഹ്രയെ പുറത്താക്കിയിരുന്നു. ഇടക്കാല പരിശീലകനായി ടിജി പുരുഷോത്തമനെ നിയമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കീഴിൽ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയയച്ചെങ്കിലും രണ്ടാം മത്സരത്തിൽ തോൽവി വഴങ്ങി.
പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം കേരള ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിൽ പുതിയ പരിശീലകനെ കൊണ്ടുവരാനുള്ള സാധ്യത മങ്ങുന്നു. നിരവധി പരിശീലകരുമായി ചർച്ച നടത്തിയെങ്കിലും അന്തിമതീരുമാനത്തിൽ എത്തിയില്ല. ഒഡീഷ എഫ്‌സിയുടെ പരിശീലകന്‍ സെര്‍ജിയോ ലൊബേറയെ ക്ലബ്ബ് ലക്ഷ്യമിട്ടിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അന്തിമ ലക്ഷ്യത്തിലെത്തിയില്ല.
📆 Here are Kerala Blasters fixtures in January #KBFC pic.twitter.com/4FhuOKyPa8
— KBFC XTRA (@kbfcxtra) January 1, 2025
ഇക്കാരണത്താൽ ഇടക്കാല പരിശീലകനായി നിയോഗിക്കപ്പെട്ട ടി.ജി.പുരുഷോത്തമൻ സീസൺ അവസാനിക്കും വരെ തൽസ്ഥാനത്തു തുടരും.സീസണില്‍ പത്ത് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ളത്. ജനുവരി അഞ്ചിന് പഞ്ചാബ് എഫ്‌സിക്കെതിരെ ന്യൂഡല്‍ഹിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. നിലവില്‍ 14 മത്സരങ്ങളില്‍ നാല് വിജയവും 14 പോയിന്റുമായി പത്താമതാണ് ബ്ലാസ്റ്റേഴ്‌സ്.
ജനുവരി 5നു പഞ്ചാബ് എഫ്സിക്കെതിരെ ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണു ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. 10 മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കുക എളുപ്പമല്ല. ആദ്യ 6 സ്ഥാനക്കാരാണു പ്ലേ ഓഫ് കളിക്കുക. അത്കൊണ്ടാണ് പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് നിയമിക്കാത്തത് .