ഇന്ത്യൻ സൂപ്പർ ലീഗിൽ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബെംഗളുരുവിനോട് പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് . രണ്ടിനെതിരെ 4 ഗോളുകളുടെ വിജയമാണ് ബെംഗളൂരു നേടിയത്. ബംഗ്ലുരുവിനായി സൂപ്പർ താരം സുനിൽ ഛേത്രി ഹാട്രിക്ക് നേടി . ജിമിനാസ് ,ഫ്രഡി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിന്നിൽ നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടി സമനില പിടിച്ചു. എന്നാൽ ഛേത്രിയുടെ രണ്ടു ഗോളുകൾ ഗോൾ ബംഗ്ലുരുവിന് മൂന്നു പോയിന്റുകൾ നേടിക്കൊടുത്തു.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ബംഗളുരുവിന്റെ ആധിപത്യമാണ് കാണാൻ സാധിച്ചത്. എട്ടാം മിനുട്ടിൽ തന്നെ ബെംഗളൂരു ലീഡ് നേടി.വലതുവിങ്ങിൽ നിന്നും വില്യംസ് കൊടുത്ത ക്രോസ്സ് ഒരു ഹെഡറിലൂടെ സുനിൽ ഛേത്രി ബ്ലാസ്റ്റേഴ്‌സ് വലയിലെത്തിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും വലിയ മുന്നേറ്റങ്ങൾ ഉണ്ടായില്ല. നോഹയുടെ മികച്ചൊരു ഷോട്ട് ബെംഗളൂരു കീപ്പർ ഗുർപ്രീത് തടുത്തിട്ടു. 39 ആം മിനുട്ടിൽ ബെംഗളൂരു ലീഡുയർത്തി.റയാൻ വില്യംസ് ആണ് ഗോൾ നേടിയത്.ആദ്യ പകുതിയുടെ അവസാനം വിബിൻ പരിക്കേറ്റ പോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നേറ്റങ്ങൾ കാണാൻ സാധിച്ചു. 56 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ മടക്കി.നോഹയുടെ പാസിൽ നിന്നും സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിമെനെസ് ആണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ഉണർന്നു കളിച്ചു. 67 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി.ലൂണയുടെ പി;പാസിൽ നിന്നും ഫ്രെഡി ലല്ലാവ്മയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.
Jimenez with a special finish to bring #KBFC 🔙 in the game ✨
— JioCinema (@JioCinema) December 7, 2024
Keep watching #BFCKBFC LIVE on #JioCinema, #StarSports3 & #Sports18-3! 👈#ISLonJioCinema #ISLonSports18 #JioCinemaSports #LetsFootball pic.twitter.com/RUvslhz5yM
72 ആം മിനുട്ടിൽ മികച്ചൊരു ടീം ഗോളിലൂടെ ഛേത്രി ബെംഗളുരുവിനെ മുന്നിലെത്തിച്ചു. വലത് വിങ്ങിൽ നിന്നും പെരേര ഡിയാസ് കൊടുത്ത പാസ് ഛേത്രി അനായാസം ബ്ലാസ്റ്റേഴ്‌സ് വലയിലെത്തിച്ചു. 40 കാരന്റെ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്. 80 ആം മിനുട്ടിൽ ബോക്സിൽ നിന്നുള്ള പ്രബീർ ദാസിന്റെ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം കൂടുതൽ ശക്തമാക്കി.ഇഞ്ചുറി ടൈമിൽ ഛേത്രി ബെംഗളുരുവിന്റെ നാലാം ഗോൾ നേടി ഹാട്രിക്ക് തികച്ചു.