ഐഎസ്എല്‍ 11-ാം സീസണിലെ ആദ്യമത്സരത്തില്‍ പഞ്ചാബ് എഫ്‌സിയോട് ഒന്നിനെതിരെ രണ്ടു ഗോളിന്റെ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്. ഇഞ്ചുറി ടൈമിലെ ഗോളിലായിരുന്നുബ്ലാസ്റ്റേഴ്സിന്റെ പരാജയം.ഞ്ചാബ് എഫ്‌സിയ്‌ക്കായി പകരക്കാരന്‍ ലൂക്ക മയ്‌സെന്‍, ഫിലിപ് മിര്‍ലാക് എന്നിവര്‍ ഗോള്‍ നേടി. സ്‌പാനിഷ് താരം ജീസസ് ജിമിനസ് ബ്ലാസ്റ്റേഴ്‌സിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.
രണ്ടാം പകുതിയിൽ ക്വാമി പെപ്രേക്ക് പകരമായി ഇറങ്ങിയ സ്പാനിഷ് താരം ജെസ്യൂസ് ജിമെനസ് അവസാനനിമിഷങ്ങളിൽ കാണിച്ച കളിമികവാണ് തോൽവിയിലും ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാനുണ്ടായിരുന്നത്. ഇഞ്ചുറി സമയത്ത് വലതുവിങ്ങിൽനിന്ന് പ്രീതം കോട്ടാൽ നൽകിയ ക്രോസിൽ സ്പാനിഷ് പ്രൊഫഷണൽ മികവ് പൂർണമായി പ്രകടിപ്പിച്ചുതന്നെയാണ് ജെസ്യൂസ് തകർപ്പനൊരു ഹെഡ്ഡറിലൂടെ പഞ്ചാബ് വലയിൽ പന്തെത്തിച്ചത്.
Jesús Jiménez 🗣️ “It wasn't the result we expected but it's just first game we have to continue with the work & try to improve the mistakes.” @thatsMalayalam #KBFC pic.twitter.com/OOuFTJS6Uw
— KBFC XTRA (@kbfcxtra) September 15, 2024
മത്സരത്തിന്റെ റിസൾട്ടിൽ ഈ സ്പാനിഷ് താരം വളരെയധികം നിരാശനാണ്. പ്രതീക്ഷിച്ച റിസൾട്ട് അല്ല ലഭിച്ചത് എന്ന് അദ്ദേഹം മത്സരശേഷം പറഞ്ഞിട്ടുണ്ട്.എന്നാൽ ഇത് ആദ്യത്തെ മത്സരമേ ആയിട്ടുള്ളൂ എന്നും തെറ്റുകൾ തിരുത്താൻ സമയമുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.”ഇത് ഞങ്ങൾ പ്രതീക്ഷിച്ച ഫലമായിരുന്നില്ല, പക്ഷേ ഞങ്ങൾ ജോലിയിൽ തുടരുകയും തെറ്റുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും, ഇത് ആദ്യ മത്സരമായിരുന്നു” ജിമിനസ് പറഞ്ഞു.
അവൻ വരവറിയിച്ചിരിക്കുന്നു! 👊
— Kerala Blasters FC (@KeralaBlasters) September 16, 2024
Making it count! Jesus' first game, first goal for the Blasters! ⚽🔝
Watch #ISL 2024-25 live on @JioCinema, @Sports18-3 & #AsianetPlus 👉 https://t.co/E7aLZnvjll #KBFCPFC #KBFC #KeralaBlasters pic.twitter.com/QtLDuIzvJe
ദിമിയുടെ പകരക്കാരനായി കൊണ്ടാണ് ജീസസ് ടീമിലേക്ക് എത്തിയിട്ടുള്ളത്. ഗോളുകൾ നേടാൻ തന്നെ കൊണ്ട് കഴിയുമെന്ന് അദ്ദേഹം അരങ്ങേറ്റ മത്സരത്തിൽ തന്നെ തെളിയിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ്ബ് ചരിത്രത്തിൽ, 9-ാം നമ്പർ ജേഴ്സി ധരിക്കുന്ന ഒമ്പതാമത്തെ താരം കൂടിയാണ് ജീസസ് ജിമിനെസ്.