ഓസ്‌ട്രേലിയക്കെതിരെയുള്ള നിർണായകമായ സൂപ്പർ എട്ട് മത്സരത്തിൽ കൂറ്റൻ സ്‌കോറുമായി ഇന്ത്യ.20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ റൺസാണ് ഇന്ത്യ നേടിയത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ മിന്നുന്ന ബാറ്റിങ്ങാണ് ഇന്ത്യക്ക് വമ്പൻ സ്കോർ നേടിക്കൊടുത്തത്.41 പന്തുകള്‍ നേരിട്ട് 8 സിക്‌സുകളും 7 ഫോറുകളും സഹിതം 92 റൺസാണ് നേടിയത്. സൂര്യകുമാർ 31 ഉം ദുബൈ 28 റൺസും നേടി.
ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. പൂജ്യത്തിനു വിരാട് കോഹ്‌ലിയാണ് ആദ്യം മടങ്ങിയത്. പിന്നാലെ എത്തിയ ഋഷഭ് പന്ത് 15 റണ്‍സുമായും മടങ്ങി. പിന്നീടാണ് രോഹിതിന്റെ കടന്നാക്രമണം. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി രോഹിത് ഇന്ത്യന്‍ സ്‌കോര്‍ തുടക്കം മുതല്‍ ഉയര്‍ത്തി.
വെറും 19 പന്തിലാണ് നായകന്റെ അര്‍ധ സെഞ്ച്വറി. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി കൂടിയയായിരുന്നു ഇത്.മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മൂന്നാം ഓവറില്‍ രോഹിത് നാല് സിക്‌സുകളാണ് പറത്തിയത്. സ്റ്റാര്‍ക്ക് തന്നെ സെഞ്ച്വറി തടഞ്ഞ് രോഹിതിനെ ക്ലീന്‍ ബൗള്‍ഡാക്കി.ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയിലേക്കു രോഹിത് അതിവേഗം കുതിച്ചെങ്കിലും 92ല്‍ നില്‍ക്കെ പുറത്തായി.
41 പന്തുകള്‍ നേരിട്ട് 8 സിക്‌സുകളും 7 ഫോറുകളും സഹിതമായിരുന്നു രോഹിതിന്റെ മനോഹര ബാറ്റിങ്. 15 ആം ഓവറിൽ സ്കോർ 159 ൽ നിൽക്കെ 16 പന്തിൽ നിന്നും 31 റൺസ് നേടിയ സൂര്യകുമാറിനെയും സ്റ്റാർക്ക് പുറത്താക്കി. ഹർദിക് പാണ്ട്യയും ശിവം ദുബെയും ചേർന്ന് ഇന്ത്യയെ വലിയ സ്കോറിലേക്ക് കൊണ്ട് പോയി. 19 ആം ഓവറിൽ 22 പന്തിൽ നിന്നും 28 റൺസ് നേടിയ ദുബെയെ സ്റ്റോയ്‌നിസ് പുറത്താക്കി.കമ്മിൻസിനെ സിക്സടിച്ച് ജഡേജ ഇന്ത്യൻ സ്കോർ 200 കടത്തി. 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ റൺസാണ് ഇന്ത്യ നേടിയത്.