ബ്രസീലിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് റയൽ മാഡ്രിഡുമായുള്ള കരാർ 2026 വരെ പുതുക്കി കാർലോ ആൻസിലോട്ടി  | Carlo Ancelotti | Real Madrid

ബ്രസീലിന് കനത്ത തിരിച്ചടി നൽകികൊണ്ട് കാർലോ ആൻസലോട്ടി റയൽ മാഡ്രിഡുമായുള്ള കരാർ 2026 ജൂൺ വരെ നീട്ടിയിരിക്കുകയാണ്.കോപ്പ അമേരിക്കയ്ക്ക് കാനറികളെ പരിശീലിപ്പിക്കാൻ കാർലോ ആൻസലോട്ടി ഉണ്ടാവില്ല എന്നുറപ്പായിരിക്കുകയാണ്.ഈ സീസണോടെ റയൽ മാഡ്രിഡുമായുള്ള ആൻസലോട്ടിയുടെ നിലവിലെ കരാർ അവസാനിക്കുമായിരുന്നു.

ഇതിന് ശേഷം ആൻസലോട്ടി ബ്രസീൽ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇത് സംബന്ധിച്ച് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷനുമായി കാർലോ ആൻസലോട്ടി ധാരണയിൽ എത്തിയെന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.2024 കോപ്പ അമേരിക്കയിൽ ബ്രസീൽ ടീമിനെ പരിശീലിപ്പിക്കാൻ ആൻസെലോട്ടി വരുമെന്ന പ്രതീക്ഷയിൽ ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെക്ക് പകരമായി ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ ഫെർണാണ്ടോ ദിനിസിനെ താൽക്കാലിക മാനേജരായി തിരഞ്ഞെടുത്തിരുന്നു.

സിബിഎഫിന്റെ അന്നത്തെ പ്രസിഡന്റായിരുന്ന എഡ്‌നാൾഡോ റോഡ്രിഗസ് ആൻസലോട്ടിയുമായി മാസങ്ങളോളം ചർച്ചകൾ നടത്തി.60 വർഷത്തിനിടെ ബ്രസീലിനെ പരിശീലിപ്പിക്കുന്ന ആദ്യ വിദേശിയായി 64 കാരനായ ആൻസലോട്ടി മാറുമെന്ന് ഈ വർഷം ജൂലൈയിൽ പുറത്ത വന്ന റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
റയൽ മാഡ്രിഡും കാർലോ ആൻസലോട്ടിയും 2026 ജൂൺ 30 വരെ കരാർ നീട്ടുന്നത് സംബന്ധിച്ച് ധാരണയിൽ എത്തിയതായി റയൽ മാഡ്രിഡ് പ്രസ്താവനയിൽ പറഞ്ഞു.

റയൽ മാഡ്രിഡിന്റെ പരിശീലകനെന്ന നിലയിൽ തന്റെ അഞ്ച് സീസണുകളിൽ, അദ്ദേഹം 10 കിരീടങ്ങൾ നേടിയിട്ടുണ്ട്: 2 ചാമ്പ്യൻസ് ലീഗ്, 2 ക്ലബ് ലോകകപ്പുകൾ, 2 യൂറോപ്യൻ സൂപ്പർ കപ്പുകൾ, 1 ലീഗ്, 2 കോപാസ് ഡെൽ റേ, 1 സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ നേടിയിട്ടുണ്ട്.4 യൂറോപ്യൻ കപ്പുകൾ നേടിയ ഒരേയൊരു പരിശീലകനും ഈ മത്സരത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ (118) നേടിയിട്ടുള്ളതും കാർലോ ആൻസലോട്ടിയാണ്.അഞ്ച് പ്രധാന യൂറോപ്യൻ ലീഗുകൾ (ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ) വിജയിച്ച ആദ്യ പരിശീലകൻ കൂടിയാണ് അദ്ദേഹം.

Carlo AncelottiReal Madrid
Comments (0)
Add Comment