സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ നിർണായക മത്സരത്തിൽ ഇന്ന് പഞ്ചാബിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി, ഇനി കണക്കിലെ കളികളാണ് രാജസ്ഥാന് മുന്നോട്ടുള്ള പ്രതീക്ഷ.ഇനി പ്ലേ ഓഫ് യോഗ്യത നേടുകയാണെങ്കിൽ അതല്ലാതെ രാജസ്ഥാന് ഈ സീസണിൽ കളിയില്ല.
നിലവിൽ ഐപിഎൽ 2023 14 മത്സരങ്ങളും പൂർത്തിയാക്കിയ രാജസ്ഥാൻ റോയൽസ് 14 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ്. അത്രയും തന്നെ പോയിന്റുകളുള്ള മുംബൈ ഇന്ത്യൻസ്, ബാംഗ്ലൂർ ചലഞ്ചേഴ്സ് എന്നിവരുടെ മത്സരങ്ങൾ കഴിഞ്ഞാൽ മാത്രമേ ഇനി മുന്നോട്ടുള്ള സാധ്യതകൾ മനസ്സിലാക്കാൻ കഴിയൂ.
മുംബൈ ഇന്ത്യൻസിന് സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ. ബാംഗ്ലൂരിനാവട്ടെ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസും. മുംബൈ ഇന്ത്യൻസും സൺറൈസസും തമ്മിലുള്ള മത്സരത്തിൽ മുംബൈ ഇന്ത്യൻസ് തോൽക്കുകയും, ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ ബാംഗ്ലൂർ 6 ലധികം റൻസിന് തോൽക്കുകയോ അല്ലെങ്കിൽ ഗുജറാത്ത് 19.2 ഓവറുകളിൽ ജയിക്കുകയോ ചെയ്യുകയാണെങ്കിൽ രാജസ്ഥാൻ പ്ലേ ഓഫ് കളിക്കാം. നിലവിലുള്ള റൺ റേറ്റ് അടിസ്ഥാനത്തിൽ ബാംഗ്ലൂർ രാജസ്ഥാന് മുകളിലാണ്.
ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറുകളിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി, മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് 19.4 ഓവറുകളിൽ വിജയം കണ്ടു. രാജസ്ഥാൻ റോയൽസിന്റെ പ്രോമിസിങ് സ്റ്റാർ ജയസ്വാൽ അർദ്ധ സെഞ്ചറി നേടിയപ്പോൾ മലയാളി താരം ദേവദത്ത് പടിക്കൽ 31 പന്തുകളിൽ 50 റൺസ് നേടി കളിയിലെ താരമായി. 28 പന്തുകളിൽ 46 റൺസ് നേടിയ രാജസ്ഥാന്റെ വിജയത്തിന് നിർണായകമായി.