പോർച്ചുഗൽ തങ്ങളുടെ യുവേഫ യൂറോ 2024 യോഗ്യതാ കാമ്പെയ്ൻ തികഞ്ഞ റെക്കോർഡോടെ പൂർത്തിയാക്കിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സന്തോഷം പങ്കുവയ്ക്കാൻ സോഷ്യൽ മീഡിയയിൽ എത്തി. നവംബർ 19 ന് ഐസ്ലൻഡിനെതിരെ 2-0 ന് വിജയിച്ചതോടെ, ഗ്രൂപ്പ് ജെയിലെ തങ്ങളുടെ പത്ത് യൂറോ യോഗ്യതാ മത്സരങ്ങളിലും റോബർട്ടോ മാർട്ടിനെസിന്റെ ടീം വിജയിച്ചു.
രണ്ട് ഗോളുകൾ മാത്രം പോർച്ചുഗൽ വഴങ്ങിയപ്പോൾ 36 ഗോളുകൾ നേടി. ഐസ്ലൻഡിനെതിരെ ബ്രൂണോ ഫെർണാണ്ടസും റിക്കാർഡോ ഹോർട്ടയും സ്കോർ ചെയ്തു. പോർച്ചുഗലിന്റെ വിജയത്തിൽ റൊണാൾഡോ അതിയായ സന്തോഷത്തിലായിരുന്നു.യോഗ്യതാ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ രാജ്യത്തിനായി മികച്ച ഫോമിലായിരുന്നു. ഒമ്പത് ഗ്രൂപ്പ് ജെ ഗെയിമുകളിൽ, അൽ-നാസർ ഫോർവേഡ് 10 ഗോളുകൾ നേടുകയും മറ്റ് രണ്ട് ഗോളുകൾക്ക് സഹായിക്കുകയും ചെയ്തു.
ബെൽജിയത്തിനായി 14 ഗോളുകൾ നേടിയ റൊമേലു ലുക്കാക്കുവിനെ മാത്രമാണ് യോഗ്യത മത്സരങ്ങളിൽ റൊണാൾഡോയെക്കാൾ കൂടുതൽ ഗോളുകൾ നേടിയത്.കഴിഞ്ഞ ദിവസം ബെൽജിയത്തിനായി റോമ ഫോർവേഡ് നാല് ഗോളുകൾ നേടിയിരുന്നു.205 മത്സരങ്ങളിൽ നിന്ന് 128 ഗോളുകൾ റൊണാൾഡോ പോർച്ചുഗൽ ജേഴ്സിയിൽ നേടിയിട്ടുണ്ട്.കൂടാതെ 46 അസിസ്റ്റുകളും ഈ 38കാരന് ഉണ്ട്.
പോർച്ചുഗൽ മാനേജർ റോബർട്ടോ മാർട്ടിനെസ് തന്റെ ടീമിന്റെ പ്രകടനത്തെ പ്രശംസിക്കുകയും റൊണാൾഡോ ഒരു പ്രചോദനമായി തുടരുന്നത് എന്തുകൊണ്ടാണെന്ന് പറയുകയും ചെയ്തു.“ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു 18 വയസ്സുള്ള കളിക്കാരനെപ്പോലെയാണ് കളിക്കുന്നത് .അദ്ദേഹം ഒരു മാതൃകയാണ്. അവൻ എപ്പോഴും ശരിയായ സ്ഥാനത്ത് തുടരുകയും ഗോളുകൾക്കായി ശ്രമിക്കുക്കുകയും ചെയ്യുന്നു” റോബർട്ടോ മാർട്ടിനെസ് പറഞ്ഞു.
Roberto Martínez says Cristiano Ronaldo is "as hungry for goals as an 18-year-old player" 🔥 pic.twitter.com/q0hlu8xpzm
— ESPN FC (@ESPNFC) November 20, 2023
2024-ൽ ജർമ്മനിയിൽ നടക്കുന്ന യൂറോയിൽ ആയിരിക്കും റൊണാൾഡോയുടെ പോർച്ചുഗൽ ജേഴ്സിയിലെ അവസാന മത്സരം.2016 നു ശേഷം വീണ്ടുമൊരു യൂറോ കപ്പ് നേടാനുള്ള ഒരുക്കത്തിലാണ് റൊണാൾഡോ.10 ഗെയിമുകളിൽ നിന്ന് 30 പോയിന്റുകൾ നേടിയാണ് പോർച്ചുഗൽ യൂറോ കപ്പിലേക്ക് യോഗ്യത നേടിയത്.