തുടർച്ചയായ മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് സ്വന്തമാക്കി നോഹ സദോയ് | Kerala Blasters

രണ്ട്‌ തുടർസമനിലകൾക്കുശേഷം ഐഎസ്‌എല്ലിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.കൊൽക്കത്ത ക്ലബ് മുഹമ്മദൻസിനെ അവരുടെ തട്ടകത്തിൽ 2–-1ന്‌ കീഴടക്കി. തുടക്കത്തിൽത്തന്നെ ഒരുഗോളിന്‌ പിന്നിലായശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ജയം സ്വന്തമാക്കിയത്‌. പകരക്കാരൻ ക്വാമി പെപ്രയും ഹെസ്യൂസ്‌ ഹിമിനെസും ലക്ഷ്യംകണ്ടു. മുഹമ്മദൻസിനായി മിർജാലോൽ കാസിമോവ്‌ പെനൽറ്റിയിലൂടെ മൊഹമ്മദന്സിന്റെ ഗോൾ നേടി.

എന്നാൽ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ സൂപ്പർ താരം നോഹ സദോയ് ആണ്. മത്സരത്തിലെ ആകെ മൊത്തമുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് നോഹയെ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത്. കളിയുടെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക്‌ ചുക്കാൻ പിടിച്ചിരുന്നത് നോഹ ആയിരുന്നു. നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ താരത്തിന് സാധിച്ചു.

മൈതാനത്ത് ഇന്നത്തെ മത്സരത്തിൽ ആകെ പുറത്തെടുത്ത പ്രകടനത്തിന്റെ ഫലമായി ആണ് താരത്തെ പ്ലെയർ ഓഫ് മാച്ച് ആയി തിരഞ്ഞെടുക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ മത്സരത്തിലും നോഹ തന്നെയായിരുന്നു പ്ലെയർ ഓഫ് ദി മാച്ച്. കേരള ബ്ലാസ്റ്റേഴ്സിനായി 9 മത്സരങ്ങളിൽ നിന്ന് 6 പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നോഹ സദൗയി നേടിയിട്ടുണ്ട്. ലീഗിലെ നാലാമത്തെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ആണ് നോഹ ഇന്നലെ നേടിയത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയപ്പോഴും നോർത്ത് ഈസ്റ്റിനെതിരെയും ഒഡിഷക്കെതിരെയും സമനില വഴങ്ങിയപ്പോഴും നോഹ തന്നെയായിരുന്നു മത്സരത്തിലെ താരം.

ഈ സീസണിലെ മൂന്നു ഐഎസ്എൽ മത്സരങ്ങളിലും മൊറോക്കൻ ഫോർവേഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യത്തെ വിദേശ സൈനിംഗ് ആയിരുന്നു മൊറോക്കൻ ഫോർവേഡ് .കഴിഞ്ഞ രണ്ട് സീസണുകളിൽ ഗോവ എഫ്സി-യുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച നോഹ സദോയി ആ ഫോം മഞ്ഞ ജേഴ്സിയിലും തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.ഡ്യുറണ്ട് കപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ 6 ഗോളുകൾ നേടിയ നോഹ സദോയ്, ടൂർണമെന്റിന്റെ ഗോൾഡൻ ബൂട്ട് വിന്നർ ആയി മാറിയിരുന്നു.

സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളും രണ്ട് സമനിലകളും ഒരു പരാജയവും ഉൾപ്പെടെ 8 പോയിന്റുകൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്ത് ആണ്. ഒക്ടോബർ 25-ന് കൊച്ചിയിൽ ബംഗളൂരുവിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

kerala blasters
Comments (0)
Add Comment