സ്വാപ്പ് ഡീലിലൂടെ മോഹൻ ബഗാനിൽ നിന്നും ദീപക് ടാൻഗ്രിയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് 2024 -25 സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് ഇപ്പോഴും അന്തിമമായിട്ടില്ല എന് പറയേണ്ടി വരും. വിദേശ താരങ്ങളുടെ കോട്ട കേരള ബ്ലാസ്റ്റേഴ്സ് പൂർത്തീകരിച്ചെങ്കിലും, പരിചയസമ്പന്നരും പ്രതിപാദനരുമായ ഇന്ത്യൻ താരങ്ങളെ എത്തിക്കുന്നതിൽ പരാജയമായിരുന്നു.

പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം പ്രീതം കോട്ടൽ ക്ലബ് വിടാൻ ഒരുങ്ങുകയാണ്.കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ മഞ്ഞ ജേഴ്‌സിക്ക് പകരം മോഹൻ ബഗാന്റെ പച്ച-മെറൂൺ ജേഴ്‌സിയാണ് പ്രീതം കോട്ടാൽ അണിയാൻ പോകുന്നത്. പ്രീതം മോഹൻ ബഗാനിലേക്ക് തിരിച്ചെത്തിയാൽ പ്രതിരോധത്തിൻ്റെ കരുത്ത് വർധിക്കുമെന്ന് തന്നെ പറയാം.ഒരുകാലത്ത് മോഹൻ ബഗാൻ്റെ ഹൗസ് ബോയ് എന്നാണ് പ്രീതം കോട്ടാൽ അറിയപ്പെട്ടിരുന്നത്.മോഹൻ ബഗാൻ ദീപക് താങ്‌രിയെ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സായിരിക്കും അദ്ദേഹത്തിൻ്റെ പുതിയ ലക്ഷ്യസ്ഥാനം. അതായത്, സ്വാപ്പ് ഡീലിലൂടെ കേരളത്തിൽ നിന്ന് മോഹൻ ബഗാനിലേക്ക് മടങ്ങുകയാണ് പ്രീതം. ഒപ്പം ദീപക് താംഗ്രിയും കേരള ബ്ലാസ്റ്റേഴ്സിലേക്ക് പോകുന്നു.ദീപക് ടാൻഗ്രിയും മോഹൻ ബഗാനും പരസ്പര ധാരണയോടെ കോൺട്രാക്ട് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്.

kerala blasters
Comments (0)
Add Comment