പെപ് ഗാർഡിയോളയുടെ കീഴിലുണ്ടായിരുന്ന തന്റെ പഴയ ബാഴ്സലോണ ടീമിനെ പോലെ തന്റെ നിലവിലെ അർജന്റീന ടീം ശക്തരാണ് എന്ന് പറഞ്ഞ് കൊണ്ട് ലയണൽ മെസ്സി ഗാർഡിയോളയുടെ പഴയ ബാഴ്സലോണ ടീമുമായി നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്റീനയെ താരതമ്യം നടത്തിയിരുന്നു.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലോക ചാമ്പ്യന്മാർ പെറുവിനെ 2-0 ന് തോൽപ്പിച്ചതിന് ശേഷമായിരുന്നു താൻ ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ടീമിനെക്കുറിച്ച് ഗെയിമിന് ശേഷം ലിയോ മെസ്സി മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. ലോകകപ്പ് നേടിയ അർജന്റീന ടീമിനെ യാഥാർത്ഥ്യത്തിൽ പെപ്പ് ഗാർഡിയോള യുടെ താൻ കളിച്ചിരുന്ന പണ്ടത്തെ ബാഴ്സലോണ ടീമുമായി ഉപമിച്ചിരിക്കുകയാണ് ലിയോ മെസ്സി.
എന്നാൽ ഇപ്പോൾ ഈ അഭിപ്രായത്തിനോട് പ്രതികരിച്ചിരിക്കുകയാണ് പണ്ടത്തെ ബാഴ്സലോണ പരിശീലകനായിരുന്ന പെപ്പ് ഗാർഡിയോള.ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ സാക്ഷാൽ ലയണൽ മെസ്സിയുടെ ഈ വാക്കുകൾ എന്നെ വളരെയധികം സന്തോഷിപ്പിച്ചു എന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുകയാണ് നിലവിൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ ഗാർഡിയോള.
Pep Gurdiola: “Messi's comparison between Argentina and that Barcelona? It's a great compliment. Leo has an incredible mind and knowledge to analyze football, why shouldn’t I believe him?
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 27, 2023
Being compared to the world champions is something very beautiful.” @DanMurphyMEN 🇦🇷🇪🇸 pic.twitter.com/fOkCbc1tFJ
ഗാർഡിയോളക്ക് കീഴിൽ, 2008 നും 2012 നും ഇടയിലായി ബാഴ്സലോണ 14 ട്രോഫികൾ നേടിയിട്ടുണ്ട്. ഇവയിൽ മെസ്സി വഹിച്ച പങ്കും വളരെ വലുതായിരുന്നു. 38 ഗോളുകളാണ് സൂപ്പർ താരം ആ കാലഘട്ടങ്ങളിലായി അടിച്ചുകൂട്ടിയത്. നിലവിൽ സൂപ്പർതാരം ലയണൽ മെസ്സി ഇന്റർമിയാമി ക്ലബ്ബിലാണ് കളിക്കുന്നത്. സമീപകാല കളികളിൽ അദ്ദേഹം വളരെയധികം നല്ല ആരോഗ്യ സ്ഥിതിയിലാണ്. തന്റെ എട്ടാമത് ബാലൻ ഡി ഓർ നേടുമെന്ന് തന്നെയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ഈ മാസം 30നാണ് ബാലൻ ഡി ഓർ പുരസ്കാര വിജയിയെ പ്രഖ്യാപിക്കുക.