ലീഗ് 1-ൽ നൈസിനെതിരെ നേടിയ വിജയത്തോടെ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് പാരീസ് സെന്റ് ജെർമെയ്ൻ.ഈ വിജയത്തോടെ പിഎസ്ജി രണ്ടാം സ്ഥാനത്തുള്ള ലെൻസിനേക്കാൾ ലീഡ് ആറ് പോയിന്റിന്റെ ലീഡ് നേടി.തുടർച്ചയായ രണ്ട് ലീഗ് തോൽവികൾ ഏറ്റുവാങ്ങിയ പിഎസ്ജിക്ക് ഇന്നത്തെ വിജയം വലിയ ആശ്വാസം തന്നെയാണ്. സൂപ്പർ താരം ലയണൽ മെസ്സിയുടെ മികവിൽ ആയിരുന്നു പിഎസ്ജിയുടെ ജയം.
26-ാം മിനിറ്റിൽ ന്യൂനോ മെൻഡസിന്റെ പാസിൽ നിന്നാണ് മെസ്സി പാരീസിന്റെ ആദ്യ ഗോൾ നേടിയത്.76-ാം മിനിറ്റിൽ സെർജിയോ റാമോസ് പിഎസ്ജിരണ്ടമത്തെ ഗോൾ നേടി വിജയമുറപ്പിച്ചു. ഈ ഗോളിന് പിന്നിലും ലയണൽ മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു. പിഎസ്ജിയുടെ ഗോൾകീപ്പർ ജിയാൻലൂജി ഡോണാരുമ്മ ആദ്യ പകുതിയിൽ മികച്ച സേവുകൾ നടത്തി നൈസിനെ പിടിച്ചുനിർത്തി.നൈസിന് സ്കോർ ചെയ്യാനുള്ള രണ്ട് അവസരങ്ങൾ ലഭിച്ചു. ഡാന്റേയുടെ ഷോട്ട് ബാറിലും പോസ്റ്റിലും തട്ടി പുറത്തേക്ക് തെറിച്ചു, അതേസമയം ഏരിയയുടെ അരികിൽ നിന്ന് എൻഡായിഷിമിയുടെ ഷോട്ട് ഡോണാരുമ്മ രക്ഷിച്ചു.30 മത്സരങ്ങളിൽ 69 പോയിന്റുമായി പിഎസ്ജി കിരീടത്തിലേക്ക് കുതിക്കുകയാണ്.
Goal number 30 by Messi for PSG ⚽️🤩🤌🏻
— Rizwan Afghan 🇦🇫 (@RizwanBarca10) April 8, 2023
🚨Official: Messi has now scored the most goals ever in Europe (702) in history.
🚨 Club Goals in Europe:
🇦🇷 Lionel Messi: 702
🇵🇹 Cristiano Ronaldo: 701pic.twitter.com/k4GiasaGjc
ലാലിഗയിൽ സ്വന്തം തട്ടകത്തിൽ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിയ്യാറയലാണ് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ഈ തോൽവി റയൽ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകൾക്ക് കൂടുതൽ തിരിച്ചടി നൽകി.ബുധനാഴ്ച കോപ്പ ഡെൽ റേ സെമിഫൈനലിൽ കാംപ് നൗവിൽ ബാഴ്സലോണയെ 4-0 ന് തകർത്ത കാർലോ ആൻസലോട്ടിയുടെ ടീമിന് വിയ്യ റയലിന് മുന്നിൽ അടിതെറ്റി. മത്സരം തുടങ്ങി 15 മിനിറ്റിനുശേഷം മാർക്കോ അസെൻസിയോയുടെ ക്രോസ് വില്ലാറിയൽ താരം പൗ ടോറസ് വലയിലെത്തിച്ചപ്പോൾ സെൽഫ് ഗോളിൽ മാഡ്രിഡ് മുന്നിലെത്തി. 39-ാം മിനിറ്റിൽ ചുക്വ്യൂസിലൂടെ വില്ലാറയൽ സമനില ഗോൾ കണ്ടെത്തി.
രണ്ടാം പകുതിയിൽ രണ്ട് മിനിറ്റിനുള്ളിൽ വിനീഷ്യസ് ജൂനിയർ റയലിന്റെ ലീഡ് പുനഃസ്ഥാപിച്ചു.71-ാം മിനിറ്റിൽ മാഡ്രിഡിന്റെ പ്രതിരോധം ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ടതോടെ ജോസ് ലൂയിസ് മൊറേൽസിലൂടെ വിയ്യ റയൽ സമനില പിടിച്ചു. 80 ആം മിനുട്ടിൽ ചുക്വ്യൂസ് നേടിയ വിജയ ഗോൾ സാന്റിയാഗോ ബെർണബ്യൂവിൽ ഹോം ആരാധകരെ നിശ്ശബ്ദരാക്കി. 28 മത്സരങ്ങളിൽ നിന്നും 59 പോയിന്റുള്ള റയൽ ബാഴ്സലോണയ്ക്ക് 12 പോയിന്റ് പിന്നിലാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൂപ്പർ സ്ട്രൈക്കർ ഏർലിങ് ഹാലാൻഡിന്റെ ഇരട്ട ഗോളുകളുടെ മികവിൽ സതാംപ്ടണെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി.ബൈസിക്കിൾ കിക്ക് ഗോൾ ഉൾപ്പെടെ രണ്ടു ഗോളുകൾ നേടിയ ഹാലാൻഡ് സീസണിലെ തന്റെ ലീഗ് ഗോളുകളുടെ എണ്ണം 30 ആക്കി ഉയർത്തുകയും ചെയ്തു.29 മത്സരങ്ങൾക്ക് ശേഷം ആഴ്സണലിന് അഞ്ച് പിന്നിൽ 67 പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു, ഗണ്ണേഴ്സ് ഞായറാഴ്ച ലിവർപൂളിനെ നേരിടും.ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ഹാലാൻഡ് സിറ്റിയുടെ ആദ്യ ഗോൾ നേടി.58-ാം മിനിറ്റിൽ ഡി ബ്രൂയ്നിന്റെ പാസ്സ്സിൽ നിന്നും ഗ്രെയ്ലിഷ് ഗോളാക്കി സ്കോർ 2-0 ആക്കി,10 മിനിറ്റിനുശേഷം ഗ്രീലിഷ് കൊടുത്ത പാസിൽ നിന്നും ഹാലാൻഡ് രണ്ടാം ഗോൾ നേടി.72-ാം മിനിറ്റിൽ പകരക്കാരനായ സെകൗ മാരയിലൂടെ സതാംപ്ടൺ ഒരു ഗോൾ മടക്കി. 75 ആം മിനുട്ടിൽ ജൂലിയൻ അൽവാരസ് പെനാൽറ്റിയിലൂടെ സിറ്റിയുടെ നാലാമത്തെ ഗോൾ നേടി.
ഇറ്റാലിയൻ സിരി എ യിൽ അര്ജന്റീന താരം പോളോ ഡിബാലയുടെ പെനാൽറ്റി ഗോളിൽ ടോറിനോയെ പരാജയപ്പെടുത്തി റോമ. ജയം റോമയെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തുകയും അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലെ അവരുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുകയും ചെയ്തു.ഒമ്പത് മത്സരങ്ങൾ ബാക്കിനിൽക്കെ 53 പോയിന്റുമായി ജോസ് മൗറീഞ്ഞോയുടെ ടീം നാലാം സ്ഥാനത്തുള്ള എസി മിലാനേക്കാൾ ഒരു പോയിന്റ് മുന്നിലാണ്. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ ടൊറിനോയുടെ പെർ ഷുർസിന്റെ ഹാൻഡ് ബോളിനെ തുടർന്നുണ്ടായ പെനാൽറ്റി ഡിബാല ഗോളാക്കി റോമയെ വിജയത്തിലെത്തിച്ചു.
മറ്റൊരു മത്സരത്തിൽ സെർജിയോ മിലിങ്കോവിച്ച്-സാവിച്, മാറ്റിയ സക്കാഗ്നി എന്നിവരുടെ ഗോളുകൾക്ക് ലാസിയോ യുവന്റസിനെ കീഴടക്കി ( 2 -1 ). വിജയത്തോടെ മൗറിസിയോ സാരിയുടെ ടീം സീരി എയിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു.ലാസിയോയ്ക്ക് 58 പോയിന്റുണ്ട്, കാമ്പെയ്നിൽ ഒമ്പത് മത്സരങ്ങൾ ശേഷിക്കെ എഎസ് റോമയെക്കാൾ അഞ്ച് മുന്നിലാണ് മൂന്നാമത്. ആദ്യ ആറിൽ ഇടം പിടിക്കാൻ പോരാടുന്ന യുവന്റസ് 44 പോയിന്റുമായി ഏഴാം സ്ഥാനത്താണ്, അവസാന യൂറോപ്യൻ യോഗ്യതാ സ്ഥാനത്തുള്ള അറ്റലാന്റയേക്കാൾ നാല് പോയിന്റ് പിന്നിലാണ്.