മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയുടെ ജേഴ്സിയിലുള്ള ലയണൽ മെസ്സിയുടെ രണ്ടാമത്തെ മത്സരത്തിലും താരം ഗോളുകൾ സ്കോർ ചെയ്തതോടെ ഇന്റർമിയാമി മികച്ച വിജയമാണ് മത്സരത്തിൽ സ്വന്തമാക്കിയത്, ലീഗ് കപ്പിലെ രണ്ടാം മത്സരത്തിൽ അറ്റ്ലാൻഡ യുണൈറ്റഡിനെതിരെ നാലു ഗോളുകൾക്ക് വിജയിച്ച ഇന്റർമിയാമി ഗ്രൂപ്പ്റൗണ്ട് മറികടന്ന് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
ഇന്റർമിയാമിയുടെ പുതിയ ക്യാപ്റ്റനായി ലിയോ മെസ്സി ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ 8, 22 മിനിറ്റുകളിൽ ആണ് ലിയോ മെസ്സിയുടെ ഗോളുകൾ എത്തുന്നത്, പിന്നീട് ഇന്റർമിയാമിക്ക് വേണ്ടി ടൈലർ ഇരട്ടുഗോളുകൾ നേടിയതോടെ നാലു ഗോളുകളുടെ വിജയമാണ് ഇന്റർമിയാമി ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി ആസ്വദിച്ചത്.
ഈ മത്സരം തുടങ്ങുന്നതിന് മുമ്പ് ലിയോ മെസ്സിയുടെ മക്കൾ ഇന്റർമിയാമിയുടെ ഹോം ഗ്രൗണ്ടിൽ പന്ത് തട്ടുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്, തിയാഗോയും സിറോയും മാതിയോയുമാണ് മത്സരം തുടങ്ങുന്നതിനു മുമ്പ് പന്ത് തട്ടി കളിച്ചിരുന്നത്, മെസ്സി ജൂനിയർസിന്റെ കഴിവും കളിമികവ് കൂടി ആരാധകർക്ക് കാണാനായി.
Imagine the three Messi kids playing together for Barcelona pic.twitter.com/pBF5UGdD3v
— Leo Messi 🔟 Fan Club (@WeAreMessi) July 26, 2023
അതേസമയം മത്സരത്തിൽ സെർജിയോ ബുസ്കറ്റ്സിന്റെ അസിസ്റ്റിൽ നിന്നും ലിയോ മെസ്സി ആദ്യ ഗോൾ നേടിയതിനു ശേഷം ഇന്റർ മിയാമി ക്ലബ്ബിന്റെ പ്രസിഡന്റും ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസവുമായ ഡേവിഡ് ബെക്കാമിനോട് കാണിച്ച സെലിബ്രേഷനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Ciro! pic.twitter.com/68iGTyby1x
— Leo Messi 🔟 Fan Club (@WeAreMessi) July 26, 2023
ലിയോ മെസ്സിയുടെ കളി കാണാൻ തുടർച്ചയായ രണ്ടാം മത്സരത്തിലും അമേരിക്കയിലെ നിരവധി സെലിബ്രിറ്റികളാണ് ഇന്റർമിയാമിയുടെ ഹോം സ്റ്റേഡിയത്തിലേക്ക് എത്തിയത്. മത്സരത്തിൽ രണ്ടു ഗോളുകളും ഒരു അസിസസ്റ്റും നേടിയ ലിയോ മെസ്സിയെ ഇന്റർമിയാമിയെ തുടർച്ചയായ വിജയങ്ങളിലേക്ക് നയിച്ചു.
Lmao 😂😂 pic.twitter.com/OqcrB6UJsC
— Leo Messi 🔟 Fan Club (@WeAreMessi) July 26, 2023
Leo Messi to David Beckham 😂😂 pic.twitter.com/lXEw8hQrAG
— Leo Messi 🔟 Fan Club (@WeAreMessi) July 26, 2023