അർജന്റീനയുടെ സൂപ്പർ താരം ലിയോ മെസ്സി തന്റെ പുതിയ ക്ലബ്ബായി മേജർ സോക്കർ ലീഗിലെ ഇന്റർ മിയാമിയെ പ്രഖ്യാപിച്ചപ്പോൾ അവസാനം കുറിച്ചത് ലിയോമെസ്സിയുടെ ഭാവിയെ കുറിച്ചുള്ള ട്രാൻസ്ഫർ വാർത്തകൾക്കായിരുന്നു. സൗദി ക്ലബ്ബായ അൽ ഹിലാൽ മുതൽ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ ഓഫറുകൾ തള്ളിയാണ് ലിയോ മെസ്സിയുടെ അമേരിക്കൻ നീക്കം.
ലിയോ മെസ്സിയെ സൈൻ ചെയ്തത് കൂടാതെ യൂറോപ്പിൽ നിന്നും പേരുകേട്ട വമ്പൻ താരങ്ങളെ ടീമിലെത്തിക്കുവാൻ ഒരുങ്ങുകയാണ് ഇന്റർ മിയാമി. ലിയോ മെസ്സിയുടെ സഹതാരങ്ങളായിരുന്ന രണ്ട് സൂപ്പർ താരങ്ങളെ ഫ്രീ കൂടി മെസ്സിക്ക് പിന്നാലെ ഫ്രീ ട്രാൻസ്ഫറിലൂടെ സൈൻ ചെയ്യാനാണ് ഇന്റർ മിയാമിയുടെ പ്ലാനുകൾ.
അർജന്റീന ടീമിലെ മെസ്സിയുടെ സഹതാരം ഡി മരിയ ഇറ്റലിയൻ ക്ലബ്ബായ യുവന്റസ് വിട്ടതിനാൽ നിലവിൽ ഫ്രീ ഏജന്റായി തുടരുകയാണ്. താരത്തിന്റെ മുൻ ക്ലബ്ബായ പോർച്ചുഗീസ് ക്ലബ്ബ് ബെൻഫികയും മറ്റു ചില യൂറോപ്യൻ ക്ലബ്ബുകളും താരത്തിനെ സൈൻ ചെയ്യാൻ നോട്ടമിട്ടിട്ടുണ്ട്. യൂറോപ്പിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന ഡി മരിയ്ക്ക് വേണ്ടി ഇപ്പോൾ ഇന്റർ മിയാമി ഓഫറുകൾ നൽകി തുങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ഡി മരിയയെ കൂടാതെ ലിയോ മെസ്സിയുടെ ബാഴ്സലോണയിലെ സഹതാരമായിരുന്ന സ്പാനിഷ് താരം സെർജിയോ ബുസ്കറ്റ്സിനെ കൂടി ഫ്രീ ട്രാൻസ്ഫറിൽ സൈൻ ചെയ്യാനുള്ള നീക്കങ്ങൾ ഇന്റർ മിയാമി ക്ലബ്ബ് നടത്തുന്നുണ്ട്. എഫ്സി ബാഴ്സലോണയിൽ നിന്നും ഈ സീസൺ കഴിഞ്ഞതോടെ പടിയിറങ്ങിയ ബുസ്കറ്റ്സ് പുതിയ ക്ലബ്ബ് തേടുകയാണ്.
Inter Miami are considering a move for Ángel Di Maria as free agent, as called by @CLMerlo — understand they are informed on conditions of the deal. 🇺🇸🇦🇷 #MLS
— Fabrizio Romano (@FabrizioRomano) June 8, 2023
Europe remains the priority, Benfica are on it. Meanwhile, Inter Miami are still insisting to sign Sergio Busquets. pic.twitter.com/kSMnIzsZRp
ലിയോ മെസ്സിയുടെ സഹതാരങ്ങളായിരുന്ന ഈ രണ്ട് സൂപ്പർ താരങ്ങളെ കൂടാതെ ഇന്റർ മിയാമി വരുന്ന സീസണിലേക്ക് വേണ്ടി കൂടുതൽ സൈനിങ്ങുകൾ നടത്തിയേക്കും. ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബ് ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ.