ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് നവംബർ 18 ന് മലേഷ്യക്കെതിരെ നടക്കുന്ന ഇന്ത്യയുടെ ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള 26 സാധ്യതാ പട്ടിക പ്രഖ്യാപിച്ചു.
ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് ഇന്ത്യ-മലേഷ്യ ഫുട്ബോൾ മത്സരം.പരിശീലന ക്യാമ്പിനായി ഇന്ത്യൻ ഫുട്ബോൾ ടീം നവംബർ 11 ന് ഹൈദരാബാദിൽ എത്തും. മലയാളി താരങ്ങളായ വിബിൻ മോഹനനും ജിതിൻ എംഎസും ടീമിൽ ഇടം നേടി.
BREAKING🚨 : Manolo Márquez announced 26-player probables for the friendly against Malaysia#IndianFootball pic.twitter.com/cH7l341S7q
— IFTWC – Indian Football (@IFTWC) November 5, 2024
ഇന്ത്യൻ ടീം :ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, വിശാൽ കൈത്.
ഡിഫൻഡർമാർ: ആകാശ് സാങ്വാൻ, അൻവർ അലി, ആശിഷ് റായ്, ചിംഗ്ലെൻസന സിംഗ് കോൺഷാം, ഹ്മിംഗ്തൻമാവിയ റാൾട്ടെ, മെഹ്താബ് സിംഗ്, രാഹുൽ ഭേക്കെ, റോഷൻ സിംഗ് നൗറെം, സന്ദേശ് ജിംഗൻ.
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ജീക്സൺ സിംഗ് തൗണോജം, ജിതിൻ എംഎസ്, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാക്കോ, സുരേഷ് സിംഗ് വാങ്ജാം, വിബിൻ മോഹനൻ.
ഫോർവേഡുകൾ: എഡ്മണ്ട് ലാൽറിൻഡിക, ഇർഫാൻ യാദ്വാദ്, ഫാറൂഖ് ചൗധരി, ലാലിയൻസുവാല ചാങ്തെ, മൻവീർ സിംഗ്, വിക്രം പർതാപ് സിംഗ്.