538 മിനിറ്റിന് ശേഷം ഗോളുമായി മാഞ്ചസ്റ്റർ സിറ്റി : ചെൽസിയെ ഗോൾരഹിത സമനിലയിൽ തളച്ച് ആസ്റ്റൺ വില്ല
എഫ്എ കപ്പിലെ ഇന്നലെ നടന്ന നാലാം റൗണ്ട് മത്സരത്തിൽ ഹോൾഡർമാരായ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ടോട്ടൻഹാം ഹോട്സ്പറിനെ പരാജയപ്പെടുത്തി.8-ാം മിനിറ്റിൽ നഥാൻ അകെയുടെ ജയം.ടോട്ടൻഹാമിൻ്റെ പുതിയ സ്റ്റേഡിയത്തിൽ സിറ്റി ഒരിക്കലും ജയിച്ചിട്ടില്ലായിരുന്നു ,മുമ്പ് നടന്ന അഞ്ച് സന്ദർശനങ്ങളിൽ ഒരു ഗോൾ പോലും നേടിയിട്ടില്ല.
കെവിൻ ഡി ബ്രൂയ്നിൻ്റെ കോർണറിൽ നിന്നും കീപ്പർ ഗുഗ്ലിയൽമോ വികാരിയോയെ മറികടന്ന് നഥാൻ അകെ ഗോളാക്കി മാറ്റുകയായിരുന്നു. ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തിൽ 538 മിനിറ്റും 102 ശ്രമങ്ങൾക്കും ശേഷമാണ് സിറ്റി ഗോൾ നേടിയത്.സിറ്റി ഡിഫൻഡർ റൂബൻ ഡയസ് വികാരിയോയെ ഫൗൾ ചെയ്തതിൽ സ്പർസ് പ്രതിഷേധിച്ചു, എന്നാൽ VAR പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു. ഈ സ്റ്റേഡിയത്തിൽ അവസാന നാല് പ്രീമിയർ ലീഗ് മത്സരങ്ങൾ സ്കോർ ചെയ്യാൻ സിരിക്ക സാധിച്ചിരുന്നില്ല.2019 ലെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ 1-0 ന് തോൽക്കുകയും ചെയ്തു.
🚨🚨| GOAL; Ake scores for City
— CentreGoals. (@centregoals) January 26, 2024
Tottenham Hotspur 0-1 Manchester City
pic.twitter.com/BKDPNRMo3a
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മറ്റൊരു മത്സരത്തിൽ ചെൽസിയും ആസ്റ്റൺ വില്ലയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.എഫ്എ കപ്പിൻ്റെ അഞ്ചാം റൗണ്ടിൽ ആർക്കാണ് സ്ഥാനം ലഭിക്കുകയെന്ന് തീരുമാനിക്കാൻ ചെൽസിക്കും ആസ്റ്റൺ വില്ലയ്ക്കും ഒരു റീപ്ലേ മത്സരം ആവശ്യവുമായി വന്നിരിക്കുകയാണ്.
After almost 𝟗 𝐇𝐎𝐔𝐑𝐒 and 𝟏𝟎𝟐 𝐒𝐇𝐎𝐓𝐒, Manchester City have 𝑭𝑰𝑵𝑨𝑳𝑳𝒀 scored at the Tottenham Hotspur Stadium 🏟️🥵 pic.twitter.com/uwwOpByWyO
— 433 (@433) January 26, 2024
തണുത്തുറഞ്ഞ സായാഹ്നത്തിൽ നടന്ന ആവേശഭരിതമായ നാലാം റൗണ്ട് മത്സരത്തിൽ ചെൽസിക്ക് മൊത്തത്തിൽ മികച്ച അവസരങ്ങൾ ലഭിച്ചിചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. മറ്റൊരു മത്സരത്തിൽ ബ്രിസ്റ്റോൾ സിറ്റിയും നോട്ടിങ്ഹാം ഫോറസ്റ്റും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഷെഫീൽഡ് വെനസ്ഡേയും കവൻട്രി സിറ്റി ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞു.