അർജന്റീനയുടെ ലോകകപ്പ് താരം മാക് അലിസ്റ്ററിന്റെ തകർപ്പൻ ഗോളുകൾ, അനായാസം വിജയിച്ച് ബ്രൈറ്റൻ

എഫ് എ കപ്പിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ മിഡ്‌ഡിൽസ്ബ്രോഗിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ബ്രൈറ്റൺ അടുത്ത റൗണ്ടിൽ കടന്നു.

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം ചൂടാൻ ഒരു മുഖ്യ കാരണക്കാരൻ കൂടിയാണ് മാക് അലിസ്റ്റർ, ഫൈനലിൽ ഫ്രാൻസിനെതിരെ ഡിമരിയ നേടിയ ഗോളിന് വഴിയൊരുക്കിയത് മാക് അലിസ്റ്റർ ആയിരുന്നു.ഇന്ന് പകരക്കാരനായി ഇറങ്ങി മാക് അലിസ്റ്റർ നേടിയ ഇരട്ട ഗോളുകളുടെ മികവിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്രൈറ്റൻ വിജയം സ്വന്തമാക്കിയത്.അതിലൊരു ഗോൾ മനോഹരമായ ബാക്ക് ഹീൽ ഗോൾ ആയിരുന്നു.

അർജന്റീന ലോകകപ്പ് ചാമ്പ്യനായ ശേഷം മാക് അലിസ്റ്ററിന് ക്ലബ്ബ് മികച്ച സ്വീകരണം ഒരുക്കിയിരുന്നു, ഖത്തർ ലോകകപ്പ് കഴിഞ്ഞ് ക്ലബ്ബിൽ തിരിച്ചെത്തിയ ശേഷം ഇതുവരെയും ആദ്യ ഇലവനിൽ ഇറങ്ങാതിരുന്ന മാക് അലിസ്റ്റർ ഇന്നും പകരക്കാരന്റെ റോളിൽ ആയിരുന്നു.ആദ്യപകുതി പിന്നിട്ടപ്പോൾ ഒന്നിനെതിരെ 2 ഗോളുകൾക്ക് ബ്രെയിട്ടൻ മുന്നിലായിരുന്നു, രണ്ടാം പകുതിയിൽ തുടക്കത്തിലാണ് അർജന്റീന താരം കളത്തിലിറങ്ങിയത്.

പകരക്കാരനായി ഇറങ്ങിയശേഷം പത്താമത്തെ മിനിറ്റിൽ ബ്രൈറ്റന്റെ ക്യാപ്റ്റൻ കൂടിയായ മാക് അലിസ്റ്റർ തകർപ്പൻ ഒരു ബാക് ഹീൽ ഗോളിലാണ് തങ്ങളുടെ ലീഡ് വർദ്ധിപ്പിച്ചത്. കളിയുടെ 80 മത്തെ മിനിറ്റിൽ താരം തന്റെ രണ്ടാം ഗോളും കണ്ടെത്തി.മാക് അലിസ്റ്റർ തന്നെയാണ് കളിയിലെ താരവും ആയത്.

മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഗ്രോസിന്റെ ഗോളിൽ ബ്രൈറ്റൻ മുന്നിലെത്തിയെങ്കിലും 5 മിനിറ്റുകൾക്ക് ശേഷം പതിമൂന്നാമത്തെ മിനുട്ടിൽ മിഡിൽസ്ബ്രൊ അക്പോമിലൂടെ സമനില ഗോൾ കണ്ടെത്തി, എന്നാൽ കളിയുടെ 29മത്തെ മിനിറ്റിൽ ലല്ലാന നേടിയ ഗോളിൽ ബ്രെയിട്ടൻ മുന്നിലെത്തി, പിന്നീടുള്ള രണ്ടു ഗോളുകളും പകരക്കാരനായി ഇറങ്ങിയ അർജന്റീന മധ്യനിരതാരം മാക് അലിസ്റ്റർ നേടി.

കളിയുടെ നിശ്ചിത സമയം അവസാനിക്കാൻ രണ്ടുമിനിറ്റ് മാത്രം ശേഷി ക്കെ 88 മത്തെ മിനിറ്റിൽ ഉണ്ടവ് നേടിയ ഗോളിൽ പട്ടിക പൂർത്തിയാക്കി അഞ്ചു ഗോളുകളുടെ വിജയം സ്വന്തമാക്കി ബ്രൈറ്റൻ. പ്രീമിയർ ലീഗിലും മികച്ച ഫോമിൽ കളിക്കുന്ന ബ്രൈറ്റൻ നിലവിൽ ഏഴാം സ്ഥാനത്താണ്. ലോകകപ്പിലെ മികച്ച പ്രകടനം മാക് അലിസ്റ്ററിനെ സ്വന്തമാക്കാൻ പ്രമുഖ ക്ലബ്ബുകൾ രംഗത്തുണ്ട്, ജനുവരി ട്രാൻസ്ഫറിൽ താരത്തെ സ്വന്തമാക്കാൻ മുന്നിലുള്ള ക്ലബ്ബ് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസാണ്

Alexis Mac Allister
Comments (0)
Add Comment