ലയണൽ മെസ്സി അർജന്റീന ടീമിന്റെ ഹൃദയവും ആത്മാവുമാണ്. എന്നാൽ ടീമിന്റെ വിജയങ്ങളുടെ പ്രാധാന്യത്തിന്റെ കാര്യത്തിൽ മറ്റൊരു ലയണൽ അദ്ദേഹത്തിന് തൊട്ടുപിന്നിലുണ്ട്.അർജന്റീനയെ ലോകത്തെ ഏറ്റവും പ്രബലമായ ടീമെന്ന നിലയിൽ പുതിയ ഉയരങ്ങളിലേക്ക് നയിച്ചതിൽ ഹെഡ് കോച്ച് ലയണൽ സ്കലോനി നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്.
ജോർജ് സാമ്പവോളിയെ പുറത്താക്കിയതിനെത്തുടർന്ന് 2018-ൽ അർജന്റീന ഹെഡ് കോച്ച് സ്ഥാനത്തേക്ക് എത്തിയ സ്കെലോണി അവരെ കോപ്പ അമേരിക്ക കിരീടത്തിലേക്കും 2022 വേൾഡ് കപ്പിലേക്കും നയിച്ചു.അർജന്റീനയെ ഫിഫ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്കും നയിച്ചു.നവംബറിലെ അന്താരാഷ്ട്ര ഇടവേളയിൽ ബ്രസീലിനെതിരെയുള്ള മത്സരത്തിന് ശേഷം പരിശീലക സ്ഥാനം ഒഴിയുന്നതിനെക്കുറിച്ചുള്ള സൂചന സ്കെലോണി നൽകിയിരുന്നു. അർജന്റീന പത്രപ്രവർത്തകൻ ലിയോ പാരഡിസോ ഇഎസ്പിഎൻ അർജന്റീനയോട് സംസാരിച്ചതനുസരിച്ച് 2024 കോപ്പ അമേരിക്ക വരെ ലയണൽ സ്കലോനി ദേശീയ ടീമിന്റെ ചുമതലയിൽ തുടരും.
🚨 JUST IN: The meeting was held between Lionel Scaloni and Chiqui Tapia and everything indicates that Scaloni will continue as an Argentina NT coach, everything has been sorted! @m_benedetto @estebanedul @ESPNArgentina 🇦🇷✅ pic.twitter.com/fcCqUkHHJx
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 7, 2023
“എനിക്ക് ചിന്തിക്കേണ്ടതുണ്ട്, ഞാൻ എന്തുചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ച് എനിക്ക് വളരെയധികം ചിന്തിക്കേണ്ടതുണ്ട്,” സ്കലോനി തന്റെ പത്രസമ്മേളനത്തിൽ പറഞ്ഞു. “ഞാനിപ്പോഴും എന്റെ തീരുമാനത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. ബ്രസീലിനെതിരെയുള്ള മത്സരത്തിന് ശേഷം ഞാൻ പറഞ്ഞത് എനിക്ക് ചിന്തിക്കാൻ സമയം ആവശ്യമാണ് എന്നതാണ്.അതിൽ തന്നെയാണ് ഞാൻ ഉള്ളത്. ഞാൻ ശാന്തമായി ചിന്തിച്ചു കൊണ്ടിരിക്കുകയാണ്.എങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്,എപ്പോൾ പുനരാരംഭിക്കണം,എവിടെ തുടങ്ങണം എന്നതിനെ കുറിച്ചൊക്കെ ഞാൻ ചിന്തിക്കുകയാണ്” സ്കെലോണി പറഞ്ഞു.
🚨🚨 Lionel Scaloni talks about his future:
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 8, 2023
“I am here because I am still the coach, but I’m still thinking about my decision. I said after the Brazil game that it is a moment to think and I am still in that instance. I am calmly thinking, how everything goes, whether to… pic.twitter.com/0YOy3JAbM1
“കളിക്കാർ വളരെ നന്നായി കളിക്കുന്നു, അവർക്ക് അവരുടെ തലത്തിലുള്ള ഊർജ്ജവും ഉള്ള ഒരു പരിശീലകനെ ആവശ്യമുണ്ട്. ബ്രസീലിനെതിരെയുള്ള മത്സരത്തിനു ശേഷം ഞാൻ ലയണൽ മെസ്സിയുമായി സംസാരിച്ചിരുന്നു. അദ്ദേഹമാണ് ഞങ്ങളുടെ ക്യാപ്റ്റൻ.നിനക്ക് മെസ്സിയുമായി വളരെ നല്ല ബന്ധമാണ് ഉള്ളത്.ഞാൻ ടാപ്പിയയുമായും സംസാരിച്ചിരുന്നു” സ്കെലോണി പറഞ്ഞു.