മെസ്സി അടുത്ത ലോകകപ്പിൽ ഉണ്ടായിരിക്കില്ല? സ്കെലോണി നൽകുന്ന മറുപടി | Lionel Messi

ചൈനീസ് തലസ്‌ഥാനായ ബീജിങ്ങിൽ ഇന്ന് നടക്കുന്ന സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീന ഓസ്‌ട്രേലിയെ നേരിടും.മത്സരത്തിന് മുന്നോടിയായി ലയണൽ മെസ്സി തന്റെ ഭാവിയെക്കുറിച്ചും അടുത്ത വേൾഡ് കപ്പിനെക്കുറിച്ചും സംസാരിച്ചു.

2026-ൽ യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന അടുത്ത ലോകകപ്പിൽ താൻ കളിക്കില്ലെന്ന് ചൈനീസ് മാധ്യമമായ ടൈറ്റൻ സ്പോർട്സിനോട് ലയണൽ മെസ്സി സ്ഥിരീകരിച്ചു.2022-ൽ ഖത്തറിൽ അര്ജന്റീനക്കൊപ്പം വേൾഡ് കപ്പ് നേടിയ ലയണൽ മെസ്സിയെ ഇനിയൊരു വേൾഡ് കപ്പിൽ കൂടി അര്ജന്റീന ജേഴ്സിയിൽ കാണാൻ സാധിക്കില്ല.അടുത്തിടെ പിഎസ്ജിയുമായുള്ള കരാന്‍ അവസാനിപ്പിച്ച മെസി മേജര്‍ ലീഗ് സോക്കറിലെ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറിയിരുന്നു.

“ഞാൻ നേരത്തെ പറഞ്ഞതുപോലെ, അടുത്ത ലോകകപ്പിൽ പങ്കെടുക്കുമെന്ന് ഞാൻ കരുതുന്നില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ അതിനെക്കുറിച്ച് ഞാൻ എന്റെ മനസ്സ് മാറ്റിയിട്ടില്ല. അത് കാണാൻ ഞാൻ അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ പങ്കെടുക്കാൻ പോകുന്നില്ല.എനിക്ക് നഷ്ടമായ ലോകകപ്പ് നേടിയതിന് ശേഷം, ഞാൻ നേടിയ കരിയറിൽ ഞാൻ സംതൃപ്തനും നന്ദിയുള്ളവനുമാണ്. അത് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഞാൻ എന്റെ അവസാന ലോകകപ്പ് കളിച്ചുവെന്ന് ഞാൻ കരുതുന്നു” ലയണൽ മെസ്സി പറഞ്ഞു.

എന്നാൽ മെസ്സിയുടെ തീരുമാനത്തിനെതിരെ അഭിപ്രായവുമായി എത്തിയിരിക്കുമാകയാണ് പരിശീലകൻ ലയണൽ സ്കെലോണി.“അടുത്ത ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് മെസ്സിയുടെ പ്രസ്താവന? കള്ളം പറയാത്ത ഒരു വ്യക്തിയിൽ നിന്നുള്ള വിവേകപൂർണ്ണമായ പ്രസ്താവനയാണ് ഇത്. ലോകകപ്പ് വളരെ അകലെയാണ്, അതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതിൽ അർത്ഥമില്ല. മെസ്സിക്ക് എങ്ങനെ തോന്നുന്നുവെന്ന് നമുക്ക് നോക്കാം. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഫുട്ബോൾ എങ്ങനെ കളിക്കണമെന്ന് ലിയോയ്ക്ക് എപ്പോഴും അറിയാം” സ്കെലോണി പറഞ്ഞു.

“2026 ലോകകപ്പ് കളിക്കാൻ മെസ്സിയെ ബോധ്യപ്പെടുത്താൻ ലയണൽ സ്കലോനി ശ്രമിക്കും. അർജന്റീന കോച്ച് മെസ്സിയുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ തീരുമാനം മാറ്റാൻ ശ്രമിക്കുകയും ചെയ്യും, കാരണം മെസ്സി ടീമിലുണ്ടാവും എന്നത് ഒരു വലിയ ഘടകമാണ്.മെസിയെ കേന്ദ്രമാക്കിയാണ് ടീം കെട്ടിപ്പടുത്തിരിക്കുന്നത്.അടുത്ത ലോകകപ്പിലും മെസി കളിക്കണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് ” മാധ്യമപ്രവർത്തകനായ ഗാസ്റ്റൺ എഡുൽ പറഞ്ഞു.

“അദ്ദേഹത്തെ അത്ഭുതകരമായി പരിഗണിക്കുന്ന ഒരു ക്ലബ്ബിലും ഒരു നഗരത്തിലും പോയി കളിക്കാൻ അദ്ദേഹം തീരുമാനിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ലീഗെന്നോ രാജ്യമെന്നോ വ്യത്യാസമില്ലാതെ നമുക്കെല്ലാവർക്കും വേണ്ടത് കളിക്കുമ്പോൾ അദ്ദേഹത്തിന് സന്തോഷം ലഭിക്കണം എന്നാണ് “ഇന്റർ മിയാമിയിൽ ചേരാനുള്ള മെസ്സിയുടെ തീരുമാനത്തെക്കുറിച്ചും സ്‌കലോനി പറഞ്ഞു.

ArgentinaLionel Messi
Comments (0)
Add Comment