അമേരിക്കൻ ലീഗ് കപ്പിലെ തുടർച്ചയായ അഞ്ചാം മത്സരത്തിലും ലിയോ മെസ്സിയുടെ മിടുക്കിൽ വിജയിച്ചു കയറിയ ഇന്റർ മിയാമി ലീഗ് കപ്പിന്റെ സെമിഫൈനലിൽ ഇന്ന് പ്രവേശനം നേടിയിരുന്നു, തുടർച്ചയായി മത്സരങ്ങളിൽ ഗോൾ സ്കോർ ചെയ്യുന്ന അർജന്റീന താരം ലിയോ മെസ്സി ഇന്നത്തെ മത്സരത്തിലും ഗോളടിച്ചിരുന്നു.
എഫ്സി ചാർലെറ്റിനെതിരെ 86 മിനിറ്റിലാണ് ഇന്റർമിയാമിയുടെ നാലാമത്തെ ഗോളുമായി ലിയോ മെസ്സി വലകുലുക്കുന്നത്. ലിയോ മെസ്സിയെ കൂടാതെ ഇന്റർമിയാമി ടീമിന് വേണ്ടി മാർട്ടിനെസ്സ്, ടൈലർ എന്നിവർ ഓരോ ഗോള് വീതം നേടിയപ്പോൾ ഒരു ഗോൾ എതിർടീമിന്റെ സെൽഫ് ഗോളായി പിറക്കുകയായിരുന്നു.
ഇന്റർമിയാമി ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച് ലീഗ് കപ്പിലെ അഞ്ചാമത്തെ മത്സരത്തിലും കളിച്ച ലിയോ മെസ്സി ഇന്റർമിയാമിക്ക് വേണ്ടി തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ വിജയം നേടിക്കൊടുത്തു. അഞ്ചു മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകൾ നേടിയ ലിയോ മെസ്സിയാണ് ലീഗ് കപ്പിലെ ടോപ് സ്കോറർ ആയി തുടരുന്നത്, ലീഗ് കപ്പിൽ സെമിഫൈനലിൽ എത്തിയതിനാൽ ഇനിയും ഇന്റർമിയാമിക്ക് മുന്നിൽ രണ്ടു മത്സരങ്ങളാണ് ശേഷിക്കുന്നത്, അതിൽ കൂടി തന്റെ ഫോം തുടരാൻ ആയാൽ മെസ്സി ഇത്തവണത്തെ ലീഗ് കപ്പിലെ ടോപ്പ് സ്കോറർ, ടോപ്പ് പ്ലെയർ പുരസ്കാരം നേടും.
Messi does it again 🔥🔥
5 games straight✅
8 goals✅Campana to Messi for our fourth 👏#MIAvCLT | 4-0 pic.twitter.com/l7amAxwzrB
— Inter Miami CF (@InterMiamiCF) August 12, 2023
ഓഗസ്റ്റ് 15നാണ് ഇന്റർമിയാമിയുടെ ലീഗ് കപ്പിലെ സെമിഫൈനൽ മത്സരം അരങ്ങേറുന്നത്, മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ഓഗസ്റ്റ് 19ന് നടക്കുന്ന ലീഗ് കപ്പിന്റെ ഫൈനൽ മത്സരത്തിലേക്ക് കൂടി പ്രവേശനം നേടാൻ ലിയോ മെസ്സിയുടെ ഇന്റർമിയാമി ടീമിന് കഴിഞ്ഞേക്കും.