പല താരങ്ങൾക്കും പ്രായം പ്രകടനത്തിന് വെല്ലുവിളിയാകുമ്പോൾ മെസ്സിക്ക് പ്രായം വെറുമൊരു അക്കം മാത്രമാണ്. പ്രായം കൂടുന്തോറും മെസ്സിയുടെ കളിയഴകും വർധിക്കുകയാണ്. ഇന്നലെ യുഎസ് ഓപ്പൺ കപ്പ് സെമി ഫൈനലിൽ അമേരിക്കയിലെ കരുത്തരായ സിൻസിനാറ്റിക്കെതിരെ ഇന്റർമിയാമി വിജയിച്ചപ്പോൾ ഏറെ ശ്രദ്ധ നേടുന്നത് മെസ്സിയുടെ ഒരു അസാധ്യ ഡ്രിബ്ലിങ്ങാണ്.
കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിൽ ക്രൊയേഷ്യയ്ക്കെതിരെ മെസ്സി നടത്തിയ സമാന ഡ്രബ്ലിങ് തന്നെയാണ് മെസ്സി ഇന്നലെ പുറത്തെടുത്തത്.ലോകകപ്പ് സെമിയിൽ കോവാസിച്ചിനെയും ബ്രോസോവിച്ചിനെയും കബളിപ്പിച്ച് മുന്നേറിയ മെസ്സി ഇന്നലെ സിൻസിനാറ്റിയുടെ രണ്ട് പ്രതിരോധ താരങ്ങളെ സമാനരീതിയിൽ കബളിപ്പിച്ചു മുന്നേറിയിട്ടുണ്ട്. അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
അതേ സമയം ഇന്നലെ ഷൂട്ട്ഔട്ടിലാണ് മെസ്സിപ്പട വിജയം സ്വന്തമാക്കി ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ രണ്ട് ഗോളുകൾക്ക് പിറകിലായി മിയാമിയെ മെസ്സി- കബാന കൂട്ട്കെട്ടാണ് രക്ഷിച്ചത്. മെസ്സി നൽകിയ പന്തിൽ രണ്ട് ഗോളുകൾ നേടിയ കബാന മത്സരം സമനിലയിലാക്കുകയും ഷൂട്ട്ഔട്ടിലേക്ക് കൊണ്ട് പോകുകയുമായിരുന്നുൻ ഷൂട്ട്ഔട്ടിൽ മിയാമി വിജയം സ്വന്തമാക്കുകായിരുന്നു.
الأسطورة في نصف نهائي كأس العالم ونصف نهائي الكأس المفتوحة 👑🐐 pic.twitter.com/3IIxiAAzWQ
— Messi Xtra (@M30Xtra) August 24, 2023
അതേ സമയം പരാജയങ്ങളിൽ കൂപ്പ്കുത്തിയ ഇന്റർമിയാമിയെ കൈപിടിച്ചുയർത്തിയത് ലയണൽ മെസ്സിയാണ്. കഴിഞ്ഞ 8 മത്സരങ്ങളിൽ പരാജയമറിയാതെ കുതിച്ച മിയാമിയുടെ എഞ്ചിനായി പ്രവർത്തിച്ചത് മെസ്സിയാണ്. കൂടെ ഒരു കപ്പും മെസ്സി മിയാമിയ്ക്ക് നേടിക്കൊടുത്തു. ഇപ്പോൾ ഒരു ഫൈനൽ ടിക്കറ്റും.