ചർച്ചകൾ ഇനി നിർത്താം, ബാലൻ ഡി ഓർ അവകാശി ആരെന്ന് ഫാബ്രിസിയോ റൊമാനോ പറയുന്നു.. |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി തന്റെ യൂറോപ്പ്യൻ ഫുട്ബോൾ കരിയറിന് അന്ത്യം കുറിച്ചുകൊണ്ട് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആണ് അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിലേക്ക് കൂടു മാറിയത്. അർജന്റീനക്ക് വേണ്ടി ഫിഫ ലോകകപ്പ് കിരീടം കൂടി നേടിയാണ് ലിയോ മെസ്സിയുടെ കഴിഞ്ഞ സീസൺ അവസാനം കുറിച്ചത്.

അർജന്റീനക്ക് വേണ്ടി ഫിഫ വേൾഡ് കപ്പ് കിരീടം ചൂടിയ ലിയോ മെസ്സി ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് കൂടി സ്വന്തമാക്കിയ ലിയോ മെസ്സി ഇത്തവണത്തെ ബാലൻഡിയോർ സ്വന്തമാക്കുമെന്ന് തന്നെയാണ് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലിയോ മെസ്സി ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കുമെന്ന ശക്തമായ റിപ്പോർട്ടുകൾക്കിടയിൽ ആരാധകർക്ക് ഏറെ സന്തോഷം നൽകിക്കൊണ്ട് ഫാബ്രിസിയോ റൊമാനോയുടെ അപ്ഡേറ്റ് കൂടി പുറത്തുവന്നിട്ടുണ്ട്. ഒക്ടോബർ 30ന് പാരിസിൽ വച്ച് നടക്കുന്ന ബാലൻഡിയോർ ചടങ്ങിൽ വച്ച് ലിയോ മെസ്സിക്ക് ബാലൻ ഡി ഓർ കൈമാറുമെന്ന് അധികൃതർ മെസ്സിയെ അറിയിച്ചതായാണ് ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട്.

ഇന്റർമിയാമിയും ലിയോ മെസ്സിയുടെ ക്യാമ്പും ഇതിനകം തന്നെ പാരിസിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. എല്ലാ സാധ്യതകളും ചൂണ്ടുന്നത് ലിയോ മെസ്സി തന്നെ കരിയറിലെ എട്ടാമത് ബാലൻഡിയോർ പുരസ്കാരം സ്വന്തമാക്കും എന്നാണ് ഫാബ്രിസിയോ റൊമാനോ പറയുന്നത്. ലിയോ മെസ്സിയുടെ കരിയറിലെ അവസാനത്തെ ബാലൻ ഡി ഓർ പുരസ്കാരമായിരിക്കും ഇത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടിയ താരം മെസ്സിയാണ്.

Lionel Messi
Comments (0)
Add Comment