മെസ്സിക്കൊപ്പം ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചചെയ്യപ്പെടുന്ന വ്യക്തിയാണ് മെസ്സിയുടെ ബോഡി ഗാർഡ്. മെസ്സി അമേരിക്കയിൽ എത്തിയതിന് പിന്നാലെ നിഴല് പോലെ മെസ്സിക്ക് സംരക്ഷണം നൽകുന്ന ഈ ബോഡി ഗാർഡിന്റെ വീഡിയോ നേരത്തെ തന്നെ വൈറലായതാണ്.
മെസ്സി പരിശീലനത്തിനിറങ്ങുമ്പോഴും മെസ്സി കളത്തിൽ കളിക്കുമ്പോഴും ഈ ബോഡി ഗാർഡ് കൂടെ തന്നെയുണ്ടാവും. മെസ്സിയുടെ മേലിൽ ഒരു പിടി മണ്ണ് പോലും വീഴാൻ സമ്മതിക്കില്ലെന്ന കാർക്കശ്യത്തോടെ പൂർണ ഉത്തരവാദിത്വത്തോടെയാണ് ഈ ബോഡി ഗാർഡ് മെസ്സിയെ സേവിക്കുന്നത്.
എന്നാൽ ഇദ്ദേഹം വെറുമൊരു ബോഡി ഗാർഡ് മാത്രമല്ല. പഴയ യുഎസ് സൈനികൻ കൂടിയാണ്. യാസിൻ ചൂക്കോ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. മെസ്സിക്കായി മിയാമി സഹഉടമ ഡേവിഡ് ബെക്കാമാണ് അദ്ദേഹത്തിന് മെസ്സിയുടെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്.
Messi’s bodyguard is working over time 🤯🤯🤯 pic.twitter.com/3GuDS9dA4O
— Fentuo Tahiru Fentuo (@Fentuo_) August 24, 2023
ത്വയ്കൊണ്ടോ, ബോക്സിങ്, അയോദന കല, തുടങ്ങിയവയിൽ വൈദഗ്ധ്യമുള്ളയാളാണ് യാസിൻ ചുക്കോ. കൂടാതെ നിരവധി എംഎംഎ ഫൈറ്റുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ മെസ്സിയുടെ കൂടെയുള്ളത് കേവലം പേരിനൊരു ബോഡി ഗാർഡല്ല എന്ന് സാരം.ആരാധകരുടെ ഭാഗത്ത് നിന്നോട് അല്ലാതായോ മെസ്സിക്ക് മേൽ ഏതെങ്കിലും രീതിയിലുള്ള അതിക്രമങ്ങൾ ഉണ്ടാവാതിരിക്കാൻ മിയാമി ഉടമകൾ എത്ര ജാഗ്രത പുലർത്തുന്നു എന്നതിന്റെ തെളിവാണ് യാസിൻ ചുക്കോ.
Leo Messi’s bodyguard scans and then follows him inside the hotel pic.twitter.com/223lggdusX
— Leo Messi 🔟 Fan Club (@WeAreMessi) August 23, 2023