ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മെസ്സി vs റൊണാൾഡോ പോരാട്ടം അടുത്ത വര്ഷം കാണാൻ സാധിക്കും.ലയണൽ മെസ്സിയുടെ ഇന്റർ മിയാമി പ്രീസീസൺ ഇന്റർനാഷണൽ ടൂറിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിനെ 2024-ൽ നേരിടുമെന്ന് മേജർ ലീഗ് സോക്കർ ക്ലബ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
2024 പ്രീസീസണിൽ ക്ലബ്ബിന്റെ ആദ്യ അന്താരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി റിയാദ് സീസൺ കപ്പിൽ പങ്കെടുക്കാൻ സൗദി അറേബ്യയിലേക്ക് പോകുമെന്ന് MLS ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സൗദിയിലെ കരുത്തരായ അൽ-ഹിലാൽ എസ്എഫ്സി, അൽ നാസർ എഫ്സി എന്നിവയ്ക്കെതിരെ റൗണ്ട് റോബിൻ ടൂർണമെന്റ് ഫോർമാറ്റിൽ രണ്ട് മത്സരങ്ങൾ കളിക്കും.ഇന്റർ മിയാമി ആദ്യം ജനുവരി 29 ന് അൽ-ഹിലാലിനെ നേരിടും, തുടർന്ന് ഫെബ്രുവരിയിൽ അൽ നാസറിനെതിരെ കളിക്കും .റിയാദിലെ കിംഗ്ഡം അരീനയിലാണ് രണ്ട് മത്സരങ്ങളും നടക്കുക.
റിയാദ് സീസൺ കപ്പ് മൂന്ന് ടീമുകളുടെ റൗണ്ട്-റോബിൻ ടൂർണമെന്റ് ആണ്. എൽ സാൽവഡോർ, ഹോങ്കോങ്ങ് എന്നിവിടങ്ങളിലും ഇന്റർ മയാമി പര്യടനം നടത്തും.അർജന്റീനിയൻ മെസ്സിയും പോർച്ചുഗീസ് റൊണാൾഡോയും തങ്ങളുടെ കരിയറിൽ 35 തവണ മുഖാമുഖം വന്നിട്ടുണ്ട്.
Adding a stop to our Preseason International Tour📍🌏
— Inter Miami CF (@InterMiamiCF) December 11, 2023
We will play two matches in Saudi Arabia in the Riyadh Season Cup as part of our first-ever international tour!
In a round-robin tournament format, we will take on Saudi powerhouses Al-Hilal SFC and Al Nassr FC on Monday,… pic.twitter.com/Xi9M0QApLi
റൊണാൾഡോ 10 മത്സരങ്ങളിൽ വിജയിച്ചപ്പോൾ മെസ്സി 16 മത്സരങ്ങളിൽ വിജയിച്ചു, ഒമ്പത് മത്സരങ്ങൾ സമനിലയിലായി.ആ മത്സരങ്ങളിൽ മെസ്സി 21 ഗോളുകളും 12 അസിസ്റ്റുകളും നേടിയപ്പോൾ റൊണാൾഡോ 20 ഗോളുകളും ഒരു അസിസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.