ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് ഓരോ വർഷവും ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരം തന്റെ കരിയറിലെ എട്ടാമത്തെ തവണയും സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ലിയോ മെസ്സി. കഴിഞ്ഞദിവസം പാരിസിൽ വച്ച് നടന്ന ചടങ്ങിലാണ് ലിയോ മെസ്സി തന്റെ കരിയറിലെ അവസാനത്തെ ബാലൻഡിയോർ നേട്ടവും സ്വന്തമാക്കിയത്.
ബാലൻ ഡി ഓർ അവാർഡ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്റർ മിയാമിയിലേക്ക് തിരിച്ചെത്തിയ ലിയോ മെസ്സി ഇന്റർമിയമിയുടെ അക്കാദമി താരങ്ങൾക്ക് മനസ്സുനിറക്കുന്ന നിമിഷങ്ങളാണ് സമ്മാനിച്ചത്. തന്റെ ബാലൻ ഡി ഓർ പുരസ്കാരവുമായി ഇന്റർ മിയാമി അക്കാദമിയിലെത്തിയ ലിയോ മെസ്സി കുട്ടി താരങ്ങൾക്കൊപ്പം ചിത്രങ്ങൾ എടുക്കുകയും ബാലൻഡിയോർ അവർക്ക് മുന്നിൽ കാണിക്കുകയും ചെയ്തു.
ചരിത്രനേട്ടം സ്വന്തമാക്കിയതിനാൽ ലിയോ മെസ്സിക്ക് വേണ്ടി ഇന്റർമിയാമി ക്ലബ്ബ് വലിയ സ്വീകരണങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കുമെന്ന് ഇന്റർമിയാമി ക്ലബ്ബിന്റെ ഓണറായ ഡേവിഡ് ബെക്കാം ബാലൻ ഡി ഓർ പുരസ്കാര ദാനച്ചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു. ഇന്റർ മിയാമി ക്ലബ്ബിന്റെ അക്കാദമി താരങ്ങൾക്ക് മുന്നിൽ പുരസ്കാരം സമർപ്പിച്ച ലിയോ മെസ്സി നിരവധി സമയം അവരോടൊപ്പം ചെലവഴിച്ചാണ് മടങ്ങിയത്.
Leo Messi showing his 8th Ballon d’Or to the Inter Miami Academy players. 😍pic.twitter.com/AThwZtnNw2
— Leo Messi 🔟 Fan Club (@WeAreMessi) November 3, 2023
ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ആദ്യത്തെ മത്സരത്തിൽ ഉറുഗ്വായിയേ നേരിടുന്നതിന് മുൻപായി അർജന്റീന ആരാധകർക്ക് മുന്നിലും ലിയോ മെസ്സി എട്ടാമത് ബാലൻഡിയോർ പുരസ്കാരം സമർപ്പിക്കും. അർജന്റീനയുടെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് ശക്തരായ ഉറുഗായിക്കെതിരെയുള്ള മത്സരം അരങ്ങേറുന്നത്. ഈ മാസം നടക്കുന്ന രണ്ടാമത്തെ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെയാണ് അർജന്റീന നേരിടുന്നത്.