ലാ ലീഗയിൽ അത്ലറ്റികോ ബിൽബാവോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി ബാഴ്സലോണയ്ക്കൊപ്പം ലാലിഗ കിരീട വേട്ടയിൽ തങ്ങൾ തുടരുമെന്ന് ഉറപ്പാക്കി റയൽ മാഡ്രിഡ്.ആദ്യ പകുതിയിൽ കരീം ബെൻസെമയും രണ്ടാം പകുതിയിൽ ടോണി ക്രൂസുമാണ് റയലിന്റെ ഗോളുകൾ നേടിയത്.ലാ ലീഗയിൽ ഗെറ്റഫെയെ കീഴടക്കി ബാഴ്സലോണ. ക്യാമ്പ്ന്യൂവിൽ വെച്ചു നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ആതിഥേയർ വിജയം നേടിയത്. പെഡ്രിയാണ് ബാഴ്സയുടെ വിജയ ഗോൾ നേടിയത്.
മുപ്പത്തിനാലാം മിനിറ്റിലാണ് ബാഴ്സയുടെ ഗോൾ എത്തിയത്. ക്രിസ്റ്റൻസൻ തിരികെ നേടിയെടുത്ത ബോൾ ഇടത് വിങ്ങിൽ റാഫിഞ്ഞയിലേക്ക് എത്തുമ്പോൾ തടയാൻ ഗെറ്റാഫെ താരങ്ങൾ ഇല്ലായിരുന്നു. ബോക്സിലേക്ക് കൃത്യമായി ഓടിക്കയറിയ പെഡ്രിക്ക് ബ്രസീലിയൻ താരം പാസ് എത്തിച്ചപ്പോൾ ബാഴ്സയുടെ ഗോൾ പിറന്നു. തൊട്ടു പിറകെ ഗെറ്റഫെക്ക് ലഭിച്ച മികച്ചൊരു അവസരം റ്റെർ സ്റ്റഗൻ തടുത്തു. 17 മത്സരങ്ങളിൽ നിന്നും 44 പോയിന്റും റയൽ മാഡ്രിഡിന് 41 പോയിന്റുമാണുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എമിറേറ്റ്സിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ എഡ്ഡി എൻകെറ്റിയയുടെ അവസാന മിനുട്ട് ഗോളിൽ തകർപ്പൻ ജയവുമായി ആഴ്സണൽ. രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് ആഴ്സണൽ നേടിയത്. 17 ആം മിനുട്ടിൽ യുണൈറ്റഡ് ഫോർവേഡ് ഫോർവേഡ് മാർക്കസ് റാഷ്ഫോർഡ് 25 വാര അകലെ നിന്ന് ഒരു ശക്തമായ ഷോട്ടിലൂടെ തന്റെ ടീമിനെ മുന്നിലെത്തിച്ചു. എന്നാൽ 24 ആം മിനുട്ടിൽ ഗ്രാനിറ്റ് ഷാക്കയുടെ ക്രോസിൽ നിന്ന് എൻകെറ്റിയ നേടിയ ഹെഡ്ഡർ ഗോളിൽ ആഴ്സണൽ സമനില നേടി.
53-ാം മിനിറ്റിൽ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയെ മറികടന്ന് വിംഗർ ബുക്കായോ സാക്ക ആഴ്സനലിനെ മുന്നിലെത്തിച്ചു.ഇത്തവണ ആറു മിനിറ്റിനുശേഷം യുണൈറ്റഡ് മറുപടി നൽകി, ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസ് ആണ് ഗോൾ നേടിയത്.84ആം മിനുട്ടിൽ എങ്കിറ്റിയയുടെ ഗോളെന്ന് ഉറച്ച് ഷോട്ട്സേവ് ചെയ്തു കൊണ്ട് ഡി ഹിയ യുണൈറ്റഡ് രക്ഷകനായി അവതരിച്ചു. പക്ഷെ 90ആം മിനുട്ടിൽ എങ്കിറ്റിയയെ തടയാൻ ഡി ഹിയക്ക് ആയില്ല. ആഴ്സണൽ 3 -2 ന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു.ഒരു കളി കൈയിലിരിക്കെ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ അഞ്ച് പോയിന്റ് മുന്നിൽ ആഴ്സണൽ ഒന്നാം സ്ഥാനത്ത് തുടരുന്നു, അതേസമയം യുണൈറ്റഡ് 11 പോയിന്റുമായി നാലാം സ്ഥാനത്താണ്.