വിദേശ താരങ്ങളായ ക്വാമി പെപ്രയും ജോഷ്വാ സൊറ്റീരിയോയും കേരള ബ്ലാസ്റ്റേഴ്സിൽ തുടരും | Kerala Blasters

സ്‌ക്വാഡിലെ വിദേശ താരങ്ങളുടെ കാര്യത്തിൽ നിർണായക നീക്കം നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒരു ഐഎസ്എൽ ക്ലബ്ബിന് 6 വിദേശ താരങ്ങളെ മാത്രമാണ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക എന്ന നിയമം നിലനിൽക്കെ, നിലവിൽ 7 വിദേശ താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ കരാർ നിലനിൽക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ ഒരു വിദേശ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ നിന്ന് റിലീസ് ചെയ്യും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെ, ക്വാമി പെപ്ര, ജോഷ്വാ സൊറ്റീരിയോ എന്നിവരിൽ ഒരാളെ മാത്രമായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിലനിർത്തുക എന്നും, രണ്ടാമനെ ടീമിൽ നിന്ന് റിലീസ് ചെയ്യും എന്നും വിവിധ സോഴ്സുകളിൽ നിന്ന് റിപ്പോർട്ടുകൾ ലഭ്യമായിരുന്നു. എന്നാൽ, ട്രാൻസ്ഫർ ദിനത്തിന്റെ അവസാന സമയത്ത് പോലും, ഇതുമായി ബന്ധപ്പെട്ട് ഒരു നീക്കം നടക്കാത്തതിനാൽ, അത് ആരാധകരെ ആശയക്കുഴപ്പത്തിൽ ആക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ വിശ്വസിക്കാൻ സാധിക്കുന്ന സോഴ്സിൽ നിന്ന് ഒരു വ്യക്തത വന്നിരിക്കുകയാണ്.

ഘാന ഫോർവേഡ് ക്വാമി പെപ്ര കേരള ബ്ലാസ്റ്റേഴ്സിൽ തുടരും എന്നും, ഓസ്ട്രേലിയൻ താരം ജോഷ്വ സൊറ്റീരിയോയെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഏഴാമത്തെ വിദേശ താരമായി നിലനിർത്തും എന്നും ടൈംസ് ഓഫ് ഇന്ത്യ ജേർണലിസ്റ്റ് മാർക്കസ് മെർഗുൽഹാവോ റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യത്തിൽ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം എങ്കിലും, അവസാന നിമിഷം ഏതെങ്കിലും താരത്തെ ലോണിൽ വിടാനുള്ള നീക്കത്തെ തള്ളിക്കളയാൻ സാധിക്കില്ല.

അതേസമയം കഴിഞ്ഞ സീസണിലും, പരിക്കേറ്റ ജോഷ്വ സൊറ്റീരിയോ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏഴാമത്തെ വിദേശ താരമായി തുടർന്നിരുന്നു. ഇത്തവണയും പരിക്കിന്റെ പിടിയിലായ താരം ബ്ലാസ്റ്റേഴ്സ് കോൺട്രാക്ടിൽ തന്നെ തുടരും എന്നാണ് കരുതുന്നത്. അതേസമയം, ക്വാമി പെപ്ര ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ സ്‌ക്വാഡിൽ ഇടം നേടുക. ഇരു താരങ്ങളുടെയും കാര്യത്തിൽ ഭാവിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

Comments (0)
Add Comment