‘അടുത്ത 48 മണിക്കൂർ നിർണായകം’: കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ സ്‌ട്രൈക്കറുടെ സൈനിങ്‌ ഉടനെ ഉണ്ടാവും | Kerala Blasters

ട്രാൻസ്ഫർ ജാലകത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ കേരള ബ്ലാസ്റ്റേഴ്സ്, ഇപ്പോൾ അക്കാര്യത്തിൽ ഇഴയുന്ന കാഴ്ചയാണ് കാണുന്നത്. ഒരു വിദേശ സ്ട്രൈക്കർക്ക് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് നീണ്ടുപോകുന്നു എന്നത്, ക്ലബ്ബ് മാനേജ്മെന്റിനെതിരെ ആരാധക രോഷം പുകയാനും കാരണമായിരിക്കുകയാണ്.

എന്നാൽ, ഇക്കാര്യത്തിൽ പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ജേണലിസ്റ്റ് മാർക്കസ് മെർഗുൽഹാവൊ. നിരവധി ചോദ്യങ്ങളും സംശയങ്ങളും ആണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തോട് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിംഗ് വിദേശ സ്ട്രൈക്കർ ആയിരിക്കുമോ അതോ, ഇന്ത്യൻ താരം ആയിരിക്കുമോ എന്നതാണ്.

ഗോൾകീപ്പർ നോറ ഫെർണാണ്ടസ്, സോം കുമാർ, ലെഫ്റ്റ് ബാക്ക് നവോച്ച സിംഗ് തുടങ്ങിയ ഇന്ത്യൻ താരങ്ങളെ ഇതിനോടകം ടീമിൽ എത്തിച്ച കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഒരു വിദേശ സ്ട്രൈക്കർക്ക് വേണ്ടിയാണ് ശ്രമങ്ങൾ നടത്തുന്നത് എന്ന് സ്ഥിരീകരിക്കുകയാണ് മാർക്കസ് മെർഗുൽഹാവൊ. അടുത്ത 48 മണിക്കൂറിൽ ഇതുമായി ബന്ധപ്പെട്ട് ഒരു ശുഭ വാർത്ത പ്രതീക്ഷിക്കാം എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. അതേസമയം, ഒരു ആഭ്യന്തര താരത്തിന്റെ വരവ് ഉണ്ടായാൽ അതിൽ അത്ഭുതപ്പെടാനില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഒരു ആഭ്യന്തര വരവ് ഉണ്ടായാൽ അത്ഭുതപ്പെടാനില്ല, എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ ഇപ്പോൾ വിദേശ സ്ട്രൈക്കറിലാണ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് പൂർത്തിയാകുമോ എന്ന് നമുക്കറിയണം,” മാർക്കസ് മെർഗുൽഹാവൊ പറഞ്ഞു. ദിമിത്രിയോസ് ഡയമന്റകോസിന്റെ പകരക്കാരൻ അടുത്ത 48 മണിക്കൂറിനകം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമോ എന്ന് ഒരു ആരാധകൻ വ്യക്തതക്കുവേണ്ടി ചോദിച്ചപ്പോൾ, “ഇത് 100 ശതമാനം നടക്കുമെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ചർച്ചകൾ പുരോഗമിക്കുകയാണ്, അടുത്ത 48 മണിക്കൂറിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു മികച്ച സ്ട്രൈക്കർക്കായി കേരള ബ്ലാസ്റ്റേഴ്സ് ഏറെ ദൂരെ നോക്കുന്നു,” മാർക്കസ് മെർഗുൽഹാവൊ മറുപടി നൽകി.

kerala blasters
Comments (0)
Add Comment