നവംബറിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ കളിക്കുന്നത് നാല് നിർണായക മത്സരങ്ങൾ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ 2024 -2025 +സീസണിലെ ആറു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 8 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് . രണ്ടു വീതം ജയവും തോൽവിയും സമനിലയും കേരള ബ്ലാസ്റ്റേഴ്‌സ് നേടി. നവംബർ മൂന്നു ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

പരിശീലകനായി സ്വീഡൻ താരം മൈക്കിൽ സ്റ്റാഹ്രെ എത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ കളിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും അത് ഫലങ്ങളമായി മാറ്റാൻ സാധിച്ചില്ല. കഴിഞ്ഞ മത്സരത്തിൽ ബെംഗളുരുവിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വ്യക്തിഗത പിഴവുകൾ മൂലം തോൽക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. ഈ മാസം നാല് മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. ഒരുങ്ങി എവേ മത്സരവും മൂന്നു ഹോം മത്സരങ്ങളും കളിക്കും. ഞായറാഴ്ച നടക്കുന്ന എവേ മത്സരത്തിൽ മുംബൈയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

നവംബർ ഏഴിന് ഹൈദെരാബാദിനെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ മത്സരം. നവംബർ 24 ന് ചെന്നൈക്കെതിരെയും 28 ന് ഗോവക്കെതിരെയും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും. ഈ നാല് ടീമുകളിൽ മൂന്നും പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സിനെക്കാളും താഴെ നിൽക്കുന്നവരാണ്. ചെന്നൈക്കും ബ്ലാസ്റ്റേഴ്സിനും ഒരേ പോയിന്റ് ആണെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലാണ്. പോയിന്റ് ടേബിളിൽ ഒന്പതാം സ്ഥാനത്തുള്ള മുംബൈക്കെതിരെ വിജയിക്കാം എന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തിൽ പരിക്ക് മൂലം കളിക്കാതിരുന്ന മൊറോക്കൻ ഫോർവേഡ് നോഹ ഞായറാഴ്ച കളിക്കും എന്നാണ് പ്രതീക്ഷ. ഇനിയുള്ള മത്സരങ്ങളിൽ നിന്നും പരമാവധി പോയിന്റ് നേടി ആദ്യ നാലിൽ എത്തുക എന്ന ലക്ഷ്യമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.

kerala blasters
Comments (0)
Add Comment