കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു എഫ്സി ക്വാർട്ടർ ഫൈനൽ , മത്സര സമയവും തീയതിയും സ്റ്റേഡിയവും അറിയാം | Kerala Blasters

ഡ്യുറണ്ട് കപ്പ് 2024 അതിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 133-ാമത് ഡ്യുറണ്ട് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഓഗസ്റ്റ് 21-ന് തുടക്കമാകും. ക്വാർട്ടർ ഫൈനലിലെ അവസാനത്തെ മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെത്. ബംഗളൂരു എഫ്സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരം കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരൻഗൻ സ്റ്റേഡിയത്തിൽ നടക്കും.

ഓഗസ്റ്റ് 23-നാണ് കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു എഫ്സി മത്സരം നിശ്ചയിച്ചിരിക്കുന്നത്. വൈകിട്ട് 7 മണിക്ക് മത്സരത്തിന് കിക്കോഫ് ആകും. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് മത്സരങ്ങൾ വിജയിക്കുകയും, ഒരു മത്സരം സമനിലയിൽ ആവുകയും ചെയ്ത കേരള ബ്ലാസ്റ്റേഴ്സ്, 7 പോയിന്റുകളോടെ ഗ്രൂപ്പ്‌ എഫ് ചാമ്പ്യന്മാരായി ആണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്.

അതേസമയം 9 പോയിന്റുകളോടെ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി ആണ് ബംഗളൂരുവിന്റെ വരവ്. രണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാർ തമ്മിലുള്ള പോര് ആയതിനാൽ തന്നെ, കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരുവും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിന് വീര്യം കൂടും എന്ന കാര്യം ഉറപ്പാണ്. ഓഗസ്റ്റ് 23-ന് വൈകിട്ട് 7 മണിക്ക് സോണി സ്പോർട്സ് 2-വിലൂടെ പ്രേക്ഷകർക്ക് ടിവിയിലൂടെ മത്സരം കാണാൻ സാധിക്കും. സോണി ലിവ് പ്ലാറ്റ്ഫോമിൽ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കുന്നതാണ്.

ക്വാർട്ടർ ഫൈനലിലെ ആദ്യ മത്സരത്തിൽ (ഓഗസ്റ്റ് 21 : 4 pm) നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്ത്യൻ ആർമിയും ഏറ്റുമുട്ടും. രണ്ടാം ക്വാർട്ടർ ഫൈനലിൽ (ഓഗസ്റ്റ് 21 : 7 pm) ഷില്ലോങ് ലെജോങ് – എമാമി ഈസ്റ്റ് ബംഗാൾ പോരാട്ടം നടക്കും. മൂന്നാം ക്വാർട്ടർ ഫൈനലിൽ (ഓഗസ്റ്റ് 23 : 7 pm) മോഹൻ ബഗാൻ സൂപ്പർ ജിയന്റ്, പഞ്ചാബ് എഫ്സിയെ നേരിടും. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് 31-നായിരിക്കും ഡ്യൂറൻഡ് കപ്പ് ഫൈനൽ നടക്കുക.

kerala blasters
Comments (0)
Add Comment