കേരളത്തിൽ നിന്നുള്ള ടീം എന്ന നിലക്ക് കേരള ബ്ലാസ്റ്റേഴ്സ് എല്ലായ്പ്പോഴും പ്രാദേശിക താരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിൽ വലിയ പരിഗണന നൽകാറുണ്ട്. ആഭ്യന്തര ഫുട്ബോളിൽ നിന്ന് മികച്ച പ്രകടനം നടത്തുന്ന മലയാളി താരങ്ങളെ തിരഞ്ഞുപിടിച്ച്, അവർക്ക് അവസരം നൽകുകയും, അവരെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിക്കൊണ്ടു വരികയും ചെയ്യുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ കാലയളവിൽ വലിയ പങ്ക് വഹിച്ചു.
സഹൽ അബ്ദുൽ സമദ്, രാഹുൽ കെപി എന്നിങ്ങനെ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്റർനാഷണൽ മലയാളി താരങ്ങളുടെ പട്ടികയിലേക്ക് ഈ സീസണിലും ഒരു പിടി ആളുകൾ നോട്ടമിടുന്നു. ഇക്കൂട്ടത്തിൽ പ്രധാനിയാണ് ലക്ഷദ്വീപ്കാരനായ മുഹമ്മദ് ഐമന്. കഴിഞ്ഞ സീസണിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച താരം, നിലവിൽ ഡ്യുറണ്ട് കപ്പിലും സൂപ്പർ പ്രകടനമാണ് പുറത്തെടുക്കുന്നത്.
Instant Impact off the bench ✊
— Kerala Blasters FC (@KeralaBlasters) August 5, 2024
Aimen stepped up with a crucial equaliser in the second half of #KBFCPFC #IndianOilDurandCup #KBFC #KeralaBlasters pic.twitter.com/6ZUbFjJOcz
ഐമന്റെ ഇരട്ട സഹോദരനായ മുഹമ്മദ് അസ്ഹറും ദേശീയ ടീമിൽ എത്താൻ യോഗ്യനായ താരം തന്നെ. ഡിഫൻസീവ് മിഡ്ഫീൽഡർ റോളിൽ അസ്ഹറിനൊപ്പം കഴിവ് പ്രകടിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മലയാളി താരമാണ് വിപിൻ മോഹനൻ. ഇക്കൂട്ടത്തിലേക്ക് വരും സീസണിൽ ചില കൂട്ടിച്ചേർക്കലുകൾ കൂടിയുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധേയനാണ് ഡിഫൻഡർ മുഹമ്മദ് സഹീഫ്. ലെഫ്റ്റ് ബാക്ക്, സെന്റർ ബാക്ക് എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള മുഹമ്മദ് സഹീഫ്, ഗോൾ അടിക്കുന്നതിലും മിടുക്കനാണ്.
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൽ സ്റ്റാറെയുടെ ഫേവറേറ്റ് ലിസ്റ്റിൽ സഹീഫ് ഇതിനോടകം ഇടം നേടി എന്ന് വേണം പറയാൻ. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലെ മിടുമിടുക്കരായ രണ്ട് മലയാളി ഫോർവേഡുകൾ ആണ് മുഹമ്മദ് അജ്സലും, ശ്രീക്കുട്ടനും. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളിച്ച മലയാളി മിഡ്ഫീൽഡർ നിഹാൽ സുധീഷ് വരും സീസണിൽ പഞ്ചാബ് എഫ്സിക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കും.