പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറിന്റെ കീഴിൽ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ്. തായ്ലൻഡിലെ വിജയകരമായ പ്രീ സീസണിന് ശേഷം ഡ്യൂറൻഡ് കളിക്കാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്.ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായി നിലകൊള്ളുന്ന ബ്ലാസ്റ്റേഴ്സ് നിരവധി താരങ്ങളെ സ്വന്തമാക്കുകയും ഒഴിവാക്കുകയും ചെയ്തു.
പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകടനം മലയാളി താരം രാഹുൽ കെപി ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. അടുത്ത വർഷം വരെ കേരള ബ്ലാസ്റ്റേഴ്സുമായി ഇന്ത്യൻ താരത്തിന് കരാർ ഉണ്ട്. പുതിയ സീസണിൽ അദ്ദേഹത്തെ മറ്റൊരു ക്ലബ്ബിലേക്ക് അയക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.വരും ദിവസങ്ങളിൽ എല്ലാം വ്യക്തമാകും.കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല.
🥉💣 Possibility of Rahul KP leaving Kerala Blasters is increasing. @SohanPodder2 #KBFC pic.twitter.com/RCq6mnxUyj
— KBFC XTRA (@kbfcxtra) August 1, 2024
24-കാരനായ താരത്തിന് വേണ്ടി ഐഎസ്എൽ ക്ലബ്ബ് ഈസ്റ്റ് ബംഗാൾ ആണ് സജീവമായി രംഗത്ത് ഉള്ളത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ട് വെച്ച കോൺട്രാക്ട് എക്സ്റ്റൻഷൻ രാഹുൽ തള്ളിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുൻ സീസണിലും രാഹുൽ കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത് പോലെ, ഇത്തവണയും അത് അഭ്യൂഹങ്ങൾ ആയി മാത്രം ഒതുങ്ങിപ്പോകും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്.
2019 മുതൽ കേരള ബ്ലാസ്റ്റേഴ്സ് താരമാണ്. ഇതുവരെ മഞ്ഞപ്പടക്ക് വേണ്ടി 77 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ സ്കോർ ചെയ്ത രാഹുൽ, ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി 7 മത്സരങ്ങൾ കളിക്കുകയും ഒരു ഗോൾ സ്കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ ദിമിത്രിയോസ് ഡയമന്റകോസ്, ജീക്സൻ സിംഗ് എന്നിവരെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയതിനാൽ, രാഹുലിനായി ബംഗാൾ ടീം രംഗത്ത് വന്നിരിക്കുന്നത് നിസ്സാരമായി തള്ളിക്കളയാൻ സാധിക്കില്ല.