സ്വന്തം തട്ടകത്തിൽ നാലാം തോൽവി വഴങ്ങി കേരളം ബ്ലാസ്റ്റേഴ്‌സ്, 10 മത്സരങ്ങൾ കളിച്ചിട്ടും നേടിയത് 11 പോയിന്റ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എഫ്‌സി ഗോവ 1-0 ന് വിജയിച്ചു.ബോറിസ് സിങ്ങിൻ്റെ 40-ാം മിനിറ്റിലെ ഗോളിലായിരുന്നു ഗോവയുടെ ജയം.അവസാന മിനിറ്റുകളിൽ കയ്യും മെയ്യും മറന്ന് കേരളം ആക്രമിച്ചെങ്കിലും ഗോവയുടെ പ്രതിരോധത്തെ തകർക്കാനായില്ല. 13 അവസരങ്ങൾ കേരളം നിർമിച്ചപ്പോൾ, ഒമ്പതെണ്ണം ഗോവയും സൃഷ്ടിച്ചു. ഷോട്ട് എടുക്കുന്നതിൽ ഇരുവരും ഇഞ്ചോടിഞ്ചായിരുന്നു. 16 ഉം 14 ഉം യഥാക്രമം. അതിൽ ആതിഥേയരുടെ 2 ഷോട്ടുകൾ ലക്ഷ്യം കണ്ടപ്പോൾ അതിഥികളുടെ അഞ്ചെണ്ണം ലക്ഷ്യത്തിലെത്തി

ഈ വിജയത്തോടെ, ഒമ്പത് കളികളിൽ 15 പോയിൻ്റുമായി എഫ്‌സി ഗോവ പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരുന്നു, അതേസമയം കെബിഎഫ്‌സി പത്ത് ഗെയിമുകൾ കഴിഞ്ഞപ്പോൾ 11 പോയിൻ്റുമായി ഒമ്പതാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ നാലാമത്തെ ഹോം തോൽവിയാണ്.ലീഗിന്റെ ചരിത്രത്തിൽ ഒരു സീസണിൽ ടീം വഴങ്ങുന്ന ഏറ്റവുമുയർന്ന ഹോം തോൽവിയുടെ എന്നതിനൊപ്പമാണ് ഈ റെക്കോർഡ്. കൊച്ചിയിൽ ആകെ കളിച്ച ഒൻപത് മത്സരങ്ങളിൽ ജയങ്ങളുടെ എണ്ണത്തിൽ ഇരു ടീമുകളും ഇന്ന് ഒപ്പത്തിനൊപ്പമെത്തി (4).കെബിഎഫ്‌സിയെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങൾ വലിയ തോതിൽ തുടരുകയാണ്.

തുടർച്ചയായി മൂന്ന് സീസണുകളിൽ കെബിഎഫ്‌സിയെ പ്ലേ ഓഫിലെത്തിച്ച ആരാധകരുടെ പ്രിയങ്കരനായ ഇവാൻ വുകൊമാനോവിച്ചിൽ നിന്ന് സ്ഥാനമേറ്റെടുത്ത മൈക്കൽ സ്റ്റാഹ്രെ, സീസണിലെ അഞ്ചാം തോൽവി ഏറ്റുവാങ്ങിയതിന് ശേഷം വലിയ വിമര്ശനം ഏറ്റുവാങ്ങിയിരിക്കുകയാണ്.ഏറ്റവും മോശമായ കാര്യം, ഈ സീസണിലെ അവരുടെ നാലാമത്തെ ഹോം തോൽവിയാണ്, 17 ഹോം മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ആദ്യമായി ഗോൾ നേടാനായില്ല.10 മത്സരങ്ങൾ കളിച്ചിട്ടും ബോർഡിൽ 11 പോയിൻ്റ് മാത്രമുള്ളതിനാൽ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ അത്ര ശുഭകരമല്ല.സ്റ്റാഹെയുടെ കീഴിൽ കഴിഞ്ഞ ഒമ്പത് ഐഎസ്എൽ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ഒരു ഗോളെങ്കിലും നേടിയിരുന്നു.

നാല് ദിവസം മുമ്പ്, അതേ വേദിയായ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ചെന്നൈയിനെ 3-0 ന് തകർത്ത് ഐഎസ്എൽ കാമ്പെയ്‌നിലെ ഏറ്റവും മികച്ച വിജയം ബ്ലാസ്റ്റേഴ്‌സ് രേഖപ്പെടുത്തിയിരുന്നു. ഇന്നലത്തെ മത്സരത്തിൽ ഈ സീസണിലെ ആദ്യ മത്സരങ്ങളിലെന്നപോലെ, സച്ചിൻ സുരേഷിൻ്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്.സാഹിൽ ടവോറ നൽകിയ പന്തുമായി വലതുവിങ്ങിലൂടെ കുതിച്ച ബോറിസ് ബോക്സിന്റെ ഒരത്തുനിന്ന് തൊടുത്ത ഷോട്ട് തടയാമായിരുന്നെങ്കിലും സചിൻ സുരേഷിന്റെ കൈകളിൽതട്ടി വലയിലേക്ക് കയറുകയായിരുന്നു.മുൻ മത്സരങ്ങളിൽ വിലപിടിപ്പുള്ള പിഴവുകൾ ഉണ്ടായിട്ടും സ്വീഡൻ പരിശീലകൻ തൻ്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിനെ ആവർത്തിച്ച് വിശ്വസിക്കുകയാണ്.ഡിസംബർ ഏഴിന് ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. 

kerala blasters
Comments (0)
Add Comment